---
title: "വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി പേരാമ്പ്രയില്‍ ധര്‍ണ നടത്തി "
english_title: "The Farmers Congress Committee staged a dharna at Perambra, raising various demands"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62842/the-farmers-congress-committee-staged-a-dharna-at-perambra-raising-various-demands"
published_at: "2022-08-19T20:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ffafab42ca3_OBIT_CARD_JPG.JPG"
keywords: []
---

# വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റി പേരാമ്പ്രയില്‍ ധര്‍ണ നടത്തി 

> **Lead Summary:** **പേരാമ്പ്ര: **നാളികേര സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കുക, സംസ്ഥാന ഗവണ്‍മെന്റിന്റെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പേരാമ്പ്ര നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ ധര്‍ണ നടത്തി.

## Article Content

**പേരാമ്പ്ര: **നാളികേര സംഭരണത്തിലെ അപാകതകള്‍ പരിഹരിക്കുക, സംസ്ഥാന ഗവണ്‍മെന്റിന്റെ കര്‍ഷകദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക, ബഫര്‍സോണ്‍ വിഷയത്തില്‍ കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് പേരാമ്പ്ര നിയോജകമണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മിനി സിവില്‍ സ്റ്റേഷനു മുമ്പില്‍ ധര്‍ണ നടത്തി.

സംസ്ഥാന ജന.സെക്രട്ടറി എന്‍.പി വിജയന്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡണ്ട് കല്ലത്തൂര്‍ ശ്രീധരന്‍ അധ്യക്ഷനായി. സംസ്ഥാന എക്‌സി. അംഗങ്ങളായ സി.എം ബാബു, ജോസ് കാരിവേലി, പാപ്പച്ചന്‍ ക്രൂനം തടം, കുനിയത്ത് നാരായണന്‍ കിടാവ്, ശ്രീധരന്‍ അരിക്കുളം, ബാബു കൂനംതടം, തോമസ് ആനത്താനം, ഹരീന്ദ്രന്‍ വാഴയില്‍, നടുക്കണ്ടി ബാലന്‍, അരുണ്‍ പെരുമന തുടങ്ങിയവര്‍ സംസാരിച്ചു.

കെ.എം അഭിജിത്ത്, ഇ.കെ ശശി, ഇ.സി കുഞ്ഞിരാമന്‍ നായര്‍, ടോമി മണ്ണര്‍, സി.പി. ബാലന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62842/the-farmers-congress-committee-staged-a-dharna-at-perambra-raising-various-demands)