---
title: "ഉന്നത വിജയികള്‍ക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ച് ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്‍സ് ട്രസ്റ്റ് "
english_title: "Darunjoom Orphanage Old Students Trust organizes felicitation session for top winners"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62851/darunjoom-orphanage-old-students-trust-organizes-felicitation-session-for-top-winners"
published_at: "2022-08-19T21:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ffb6ff57191_OBIT_CARD_JPG.JPG"
keywords: []
---

# ഉന്നത വിജയികള്‍ക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ച് ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്‍സ് ട്രസ്റ്റ് 

> **Lead Summary:** **പേരാമ്പ്ര: **ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്‍സ് ട്രസ്റ്റ് സംഘടിപ്പിച്ച ഉന്നത വിജയികള്‍ക്കുള്ള അനുമോദന ചടങ്ങും മോട്ടിവേഷന്‍ ക്ലാസും ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ.സി ഉമര്‍ ഉദ്ഘാടനം ചെയ്തു. ബൈജു ആയടത്തില്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി.

## Article Content

**പേരാമ്പ്ര: **ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്‍സ് ട്രസ്റ്റ് സംഘടിപ്പിച്ച ഉന്നത വിജയികള്‍ക്കുള്ള അനുമോദന ചടങ്ങും മോട്ടിവേഷന്‍ ക്ലാസും ഓര്‍ഫനേജ് കമ്മിറ്റി പ്രസിഡണ്ട് പ്രൊഫ.സി ഉമര്‍ ഉദ്ഘാടനം ചെയ്തു. ബൈജു ആയടത്തില്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കി.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവര്‍ക്കും, പ്രൈമറി, സെക്കന്‍ഡറി മദ്രസ പരീക്ഷയില്‍ ഉന്നത വിജയം നേടിയവര്‍ക്കും ദാറുന്നുജൂം ഓര്‍ഫനേജ് ട്രഷറര്‍ ഇമ്പിച്ചാലി ഉപഹാരങ്ങള്‍ സമ്മാനിച്ചു. ദാറുന്നുജൂം ഓര്‍ഫനേജ് ഓള്‍ഡ് സ്റ്റുഡന്‍സ് ട്രസ്റ്റ് പ്രസിഡണ്ട് വി.വി അബ്ദുല്‍ മജീദ് അധ്യക്ഷനായി.

യു ഇസ്മായില്‍ പ്രാര്‍ത്ഥന നടത്തി. ജെ.പി അബൂബക്കര്‍, എന്‍ അബ്ദുല്‍ അസീസ്, ദാറുന്നുജും മാനേജര്‍ ഹാരിസ് അരിക്കുളം, സാജിത എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.കെ മുഹമ്മദ് ഷാഫി സ്വാഗതവും മൊയ്തു മൗലവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62851/darunjoom-orphanage-old-students-trust-organizes-felicitation-session-for-top-winners)