---
title: "ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ വിഎച്ച്എസ്ഇ പുതിയ കെട്ടിടത്തിലേക്ക് "
english_title: "VHSE to new building at GVHSS Mapayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62856/vhse-to-new-building-at-gvhss-mapayyur"
published_at: "2022-08-19T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ffbe1031f9a_OBIT_CARD_JPG.JPG"
keywords: []
---

# ജിവിഎച്ച്എസ്എസ് മേപ്പയ്യൂരില്‍ വിഎച്ച്എസ്ഇ പുതിയ കെട്ടിടത്തിലേക്ക് 

> **Lead Summary:** ** മേപ്പയ്യൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ വിഎച്ച്എസ്‌സി പുതിയ കെട്ടിടം പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങും നടത്തി.

## Article Content

** മേപ്പയ്യൂര്‍: **ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മേപ്പയ്യൂരില്‍ വിഎച്ച്എസ്‌സി പുതിയ കെട്ടിടം പേരാമ്പ്ര നിയോജക മണ്ഡലം എംഎല്‍എ ടി.പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദന ചടങ്ങും നടത്തി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായ ചങ്ങില്‍ അസി.എക്‌സികക്യൂട്ടീവ് എഞ്ചിനീയര്‍ ബിനീഷ് റിപ്പോര്‍ട്ടും, ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ ഡോ.സെഡ്.എ.അന്‍വര്‍ ഷമീം അക്കാദമിക് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. എന്‍എസ്‌ക്യൂഎഫ് ലാബ് ഉദ്ഘാടനം വിഎച്ച്എസ്‌സി അസി.ഡയറക്ടര്‍ ഉബൈദുള്ള നിര്‍വഹിച്ചു.

എസ്എസ്എല്‍സി ഉന്നത വിജയികള്‍ക്കുള്ള ഉപഹാരം മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ വിതരണം ചെയ്തു. ഹയര്‍ സെക്കന്ററി, വിഎച്ച്എസ്ഇ വിജയികളെ ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു അനമോദിച്ചു. ഡോക്ടറേറ്റ് ലഭിച്ച ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പലിനേയും, ഗാന്ധി വായന സംഘാടകരേയും മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു.

ഉന്നത വിജയം നേടിയതിനുള്ള ഉപഹാരങ്ങള്‍ മൂന്നു വിഭാഗങ്ങളുടേയും പ്രിന്‍സിപ്പല്‍മാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.എം.ബാബു, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി.രമ്യ എന്നിവരില്‍ നിന്നും സ്വീകരിച്ചു. എന്‍.എം.എം.എസ് വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ വിതരണം ചെയ്തു.

രാജ്യപുരസ്‌കാര്‍ ഉപഹാര സമര്‍പ്പണം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എ.പി രമ്യ നിര്‍വഹിച്ചു. ചടങ്ങില്‍ വിവിധ വിഭാഗങ്ങളില്‍പ്പെട്ട എന്റോവ്‌മെന്റുകള്‍ വിതരണം ചെയ്തു. സ്‌കൂള്‍ പിടിഎ പ്രസിഡന്റ് കെ.രാജീവന്‍ അധ്യക്ഷനായി.

ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി പ്രശാന്ത്, പിടിഎ വൈസ് പ്രസിഡന്റ് ഷബീര്‍ ജന്നത്ത്, എസ്എംസി ചെയര്‍മാന്‍ എം.എം ബാബു, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ. നിഷിദ്, അഡീഷണല്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് സാദരം, ഇ.അശോകന്‍, എം.എം.അഷ്‌റഫ്, എം.കെ.രാമചന്ദ്രന്‍, മധു പുഴയരികത്ത്, മേലാട്ട് നാരായണന്‍, സ്റ്റാഫ് സെക്രട്ടറി ഇ.പ്രകാശന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ചടങ്ങില്‍ വിഎച്ച്എസ്‌സി പ്രിന്‍സിപ്പല്‍ ടി.കെ പ്രമോദ് കുമാര്‍ നന്ദി രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62856/vhse-to-new-building-at-gvhss-mapayyur)