---
title: "ദേശീയ ഫോട്ടോഗ്രാഫി മത്സരത്തില്‍ പേരാമ്പ്ര സ്വദേശി ടി.പി. സൂരജിന് സ്പഷ്യല്‍ ജൂറി പുരസ്ക്കാരം "
english_title: "Perambra resident T.P. won the national photography competition. Special jury for Sooraj"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62867/perambra-resident-tp-won-the-national-photography-competition-special-jury-for-sooraj"
published_at: "2022-08-19T22:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ffc63c744c2_OBIT_CARD_JPG.JPG"
keywords: []
---

# ദേശീയ ഫോട്ടോഗ്രാഫി മത്സരത്തില്‍ പേരാമ്പ്ര സ്വദേശി ടി.പി. സൂരജിന് സ്പഷ്യല്‍ ജൂറി പുരസ്ക്കാരം 

> **Lead Summary:** **പേരാമ്പ്ര: **സിഒസിഎ നടത്തിയ ദേശീയ ഫോട്ടോഗ്രാഫി മത്സരത്തില്‍ പേരാമ്പ്ര സ്വദേശി ടി.പി. സൂരജിന് സ്പഷ്യല്‍ ജൂറി പുരസ്‌കാരം.

## Article Content

**പേരാമ്പ്ര: **സിഒസിഎ നടത്തിയ ദേശീയ ഫോട്ടോഗ്രാഫി മത്സരത്തില്‍ പേരാമ്പ്ര സ്വദേശി ടി.പി. സൂരജിന് സ്പഷ്യല്‍ ജൂറി പുരസ്‌കാരം.

ലോക ഫോട്ടോഗ്രാഫി ദിനാഘോഷവുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് ക്യാമറ ആര്‍ട്ടിസ്റ്റ്‌സ് (സിഒസിഎ) നടത്തിയ ദേശീയ ഫോട്ടോഗ്രാഫി മത്സരത്തിലാണ് 'ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്' കൊച്ചി യൂണിറ്റ് ചീഫ് ന്യൂസ് ഫോട്ടോഗ്രാഫര്‍ ടി.പി സൂരജിന് സ്‌പെഷ്യല്‍ ജൂറി പുരസ്‌കാരം ലഭിച്ചത്.

ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജിന്റെ സ്മരണാര്‍ത്ഥമാണ് മത്സരം സംഘടിപ്പിച്ചത്. മഴ പറഞ്ഞ കഥ എന്ന വിഷയത്തിലായിരുന്നു മത്സരം. സിബി വെള്ളരിക്കുണ്ടിനാണ് ഒന്നാം സ്ഥാനം.

മെല്‍ട്ടന്‍ ആന്റണി രണ്ടാം സ്ഥാനവും ശ്രീജിത്ത് നെല്ലായ് മൂന്നാം സ്ഥാനവും നേടി. 

മുൻ മലയാള മനോരമ ചീഫ് ഫോട്ടോഗ്രാഫർ പി. മുസ്തഫ പ്രശസ്ത ഫോട്ടോഗ്രാഫർ മോഹനൻ കിഴക്കുംപുറം, ജോൺസ് മാത്യു എന്നിവർ ചേർന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നയി 259 എൻട്രികളാണ് മത്സരത്തിന് എത്തിയത്. ഇതിൽ 50 ഓളം ചിത്രങ്ങൾ മികവുറ്റതായിരുന്നു എന്ന് ജൂറി അഭിപ്രായപ്പെട്ടു.

മഴ കഥ പറയുമ്പോൾ എന്ന ടൈറ്റിലിനെ അന്വർത്ഥമാക്കും വിധം മഴയുടെ ഭീകരതയും, ആനന്ദവും, വെള്ളപ്പൊക്ക ദുരന്തവും എല്ലാം ചിത്രങ്ങളിൽ സമ്മേളിച്ചിരുന്നു. പുതു തലമുറയിലെ ഫോട്ടോഗ്രാഫേഴ്സ് ആണ് മത്സരത്തിൽ പങ്കെടുത്തവരിലേറെയും.

പേരാമ്പ്ര മരുതേരി സ്വദേശിയാണ് സൂരജ്. പേരാമ്പ്രയിലെ കമേഴ്സ്യൽ ഫോട്ടോഗ്രാഫിയിലൂടെയാണ് രംഗ പ്രവേശം ചെയ്യുന്നത്. പിന്നീട് ഫോട്ടോ ജേർണലിസം പൂർത്തിയാക്കിയ സൂരജ് ജനയുഗം ദിനപത്രത്തിന്റെ കോഴിക്കോട് എഡിഷനിൽ ഫോട്ടോഗ്രാഫറായും പിന്നീട് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ ചീഫ് ഫോട്ടോഗ്രാഫറായും സേവനമനുഷ്ടിച്ചു . ഇപ്പോൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന്റെ കൊച്ചി ചീഫ് ഫോട്ടോഗ്രാഫറായി പ്രവർത്തിക്കുന്നു.

മരുതേരി തിരുവോണത്തിൽ രാഘവന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ നീതു. മകൻ വിഹാൻ സൂരജ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62867/perambra-resident-tp-won-the-national-photography-competition-special-jury-for-sooraj)