---
title: "അസറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ വിദ്യാഭ്യാസ സഹായ കൗണ്‍സിലിങ്ങിന് തുടക്കമായി "
english_title: "Free educational counseling started under the leadership of Asset"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62941/free-educational-counseling-started-under-the-leadership-of-asset"
published_at: "2022-08-20T11:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63007caa3b479_1_asset.jpg"
keywords: []
---

# അസറ്റിന്റെ നേതൃത്വത്തില്‍ സൗജന്യ വിദ്യാഭ്യാസ സഹായ കൗണ്‍സിലിങ്ങിന് തുടക്കമായി 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്ര അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്ന്റ് സൗജന്യ വിദ്യാഭ്യാസ സഹായ പദ്ധതിയായ സില്‍വര്‍ അസറ്റ് പ്രൊജക്ടിന്റെ ഭാഗമായി നിര്‍ധനനരും മിടുക്കരുമായ 50 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ എഞ്ചിനീയറിങ്ങ് പഠനത്തിന് അവസരമൊരുക്കുന്ന കൗണ്‍സിലിങ്ങിന് തുടക്കമായി.

## Article Content

**പേരാമ്പ്ര:** പേരാമ്പ്ര അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ്ന്റ് സൗജന്യ വിദ്യാഭ്യാസ സഹായ പദ്ധതിയായ സില്‍വര്‍ അസറ്റ് പ്രൊജക്ടിന്റെ ഭാഗമായി നിര്‍ധനനരും മിടുക്കരുമായ 50 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ എഞ്ചിനീയറിങ്ങ് പഠനത്തിന് അവസരമൊരുക്കുന്ന കൗണ്‍സിലിങ്ങിന് തുടക്കമായി.

കഴിഞ്ഞ ദിവസം നടത്തിയ കൗണ്‍സിലിങ്ങില്‍ പേരാമ്പ്ര നിയോജക മണ്ഡലത്തിലെ 15 വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ അഞ്ച് കോളജുകളിലായി എഞ്ചിനീയറിംഗ് ഡിഗ്രിക്ക് പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നല്‍കി.

കൗണ്‍സിലിങ്ങിലൂടെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും ഹോപ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജിങ്ങ് ട്രസ്റ്റിയുമായ കെ.എസ്. ജയമോഹന്‍ പ്രവേശന ഉത്തരവുകള്‍ നല്‍കി.

അസ്സെറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.എച്ച്. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രസ്റ്റ് അംഗങ്ങളായ യു.സി. ഹനീഫ,കെ. പ്രദീപന്‍, ആര്‍.പി. രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62941/free-educational-counseling-started-under-the-leadership-of-asset)