---
title: "നാടക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കണം "
english_title: "Drama training centers should be established perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/62968/drama-training-centers-should-be-established-perambra"
published_at: "2022-08-20T13:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630092e49f73a_aeae.jpg"
keywords: []
---

# നാടക പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കണം 

> **Lead Summary:** ** പേരാമ്പ്ര :** സാമൂഹ്യ നവീകരണ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കു വഹിച്ച നാടക പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും നാടകങ്ങള്‍ പരിശീലിപ്പിക്കാനുമായി ഒരു കേന്ദ്രം പഞ്ചായത്ത് തലങ്ങളില്‍ ഉണ്ടാവണമെന്ന് നാടക് പേരാമ്പ്ര മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര :** സാമൂഹ്യ നവീകരണ പ്രവര്‍ത്തനങ്ങളില്‍ മുഖ്യ പങ്കു വഹിച്ച നാടക പ്രവര്‍ത്തകര്‍ക്ക് ഒത്തുകൂടാനും നാടകങ്ങള്‍ പരിശീലിപ്പിക്കാനുമായി ഒരു കേന്ദ്രം പഞ്ചായത്ത് തലങ്ങളില്‍ ഉണ്ടാവണമെന്ന് നാടക് പേരാമ്പ്ര മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

നാടക് ജില്ലാ സെക്രട്ടറി എന്‍. വി. ബിജു ഉദ്ഘാടനം ചെയ്തു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാക്കളായ രാജന്‍ തിരുവോത്ത്, കലാനിലയം ഭാസ്‌ക്കരന്‍ നായര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

ഷിബു മൂത്താട്ട്, സിന്ധു പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഗിരീഷ് കല്പത്തൂര്‍ (പ്രസിഡന്റ്) കെ. സി. കരുണാകരന്‍ (സെക്രട്ടറി) മൂസ്സ കൈതക്കല്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/62968/drama-training-centers-should-be-established-perambra)