---
title: "ആര്‍കെ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു "
english_title: "A free medical camp was organized under the leadership of RK Group of Institutes"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63050/a-free-medical-camp-was-organized-under-the-leadership-of-rk-group-of-institutes"
published_at: "2022-08-20T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300edba50fbf_OBIT_CARD_JPG.JPG"
keywords: []
---

# ആര്‍കെ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ആര്‍കെ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ കല്‍പത്തൂരും, മലബാര്‍ മെഡിക്കല്‍ കോളജ് ഉള്ള്യേരിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കല്പത്തൂര്‍ ആര്‍കെ കോളെജില്‍ സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ഗീതാ നന്ദനം ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **ആര്‍കെ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ കല്‍പത്തൂരും, മലബാര്‍ മെഡിക്കല്‍ കോളജ് ഉള്ള്യേരിയും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് കല്പത്തൂര്‍ ആര്‍കെ കോളെജില്‍ സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ഗീതാ നന്ദനം ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍ ആര്‍കെ കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ: എം.എസ് ജോസഫ് അധ്യക്ഷനായി. എംഎംസി മാര്‍ക്കറ്റിംങ്ങ് പിആര്‍ഒ രാജേന്ദ്രന്‍, സന്തോഷ് രാമല്ലൂര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

Dr. സന്ധ്യ(ഇഎന്‍ടി), Dr. രേഖ(ജനറല്‍ മെഡിസിന്‍), Dr. ഫാത്തിമഅസ്‌ലഹ( നേത്രരോഗ വിഭാഗം), Dr. ആയിഷ ഫെമി, Dr. ആര്യ (ദന്തരോഗം) തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്കി. ദിലീപ് കണ്ടോത്ത് സ്വാഗതവും അബ്ദുള്‍ ജലീല്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63050/a-free-medical-camp-was-organized-under-the-leadership-of-rk-group-of-institutes)