---
title: "പോസ്റ്റ് ആഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി സംയുക്ത തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ പാലേരി യൂനിറ്റ് "
english_title: "Post Office March and Dharna organized by Combined Bonded Workers Union Paleri Unit"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63056/post-office-march-and-dharna-organized-by-combined-bonded-workers-union-paleri-unit"
published_at: "2022-08-20T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300f3e5151a7_OBIT_CARD_JPG.JPG"
keywords: []
---

# പോസ്റ്റ് ആഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി സംയുക്ത തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ പാലേരി യൂനിറ്റ് 

> **Lead Summary:** **പേരാമ്പ്ര: **സംയുക്ത തൊഴിലുറപ്പ് തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പാലേരി പോസ്റ്റ് ആഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

**പേരാമ്പ്ര: **സംയുക്ത തൊഴിലുറപ്പ് തൊഴിലാളി യൂനിയനുകളുടെ ആഭിമുഖ്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ തൊഴിലാളി വിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ച് തൊഴിലാളികള്‍ പാലേരി പോസ്റ്റ് ആഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ കുറക്കാനുള്ള നടപടികള്‍ പിന്‍വലിക്കുക, തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഓരോ തൊഴില്‍ ദിനത്തിലും ലഭിച്ച കൊണ്ടിരുന്ന പണിയായുധ വാടക നിഷേധിക്കുന്ന നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ്ണ.

ഡി.സി.സി. പ്രസിഡണ്ട് അസ്വ പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. പാളയാട്ട് ബഷീര്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ കെ.ബാലനാരായണന്‍ മുഖ്യപ്രഭാഷണം നടത്തി.

മുസ്ലീം ലീഗ് ജില്ല വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മദ്, സെക്രട്ടറി സത്യന്‍ കടിയങ്ങാട്, വി.എം. മൊയ്തു, എന്‍.പി വിജയന്‍, കെ.കെ വിനോദന്‍, ഇ.വി രാമചന്ദ്രന്‍, കെ.കെ അശോകന്‍, ഇ.ടി സരീഷ്, സെഡ്.എ സല്‍മാന്‍, ഹൈറുന്നിസ, ഹരീന്ദ്രന്‍ വാഴയില്‍, കെ.എം അഭിജിത്ത്, കെ.ഐ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63056/post-office-march-and-dharna-organized-by-combined-bonded-workers-union-paleri-unit)