---
title: "കോട്ടൂരില്‍ മരം കയറ്റിറക്ക് തൊഴിലാളികള്‍ അനശ്ചിതകാല സമരത്തിലേക്ക്"
english_title: "Timber workers go on indefinite strike koottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63111/timber-workers-go-on-indefinite-strike-koottur"
published_at: "2022-08-21T09:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301b35f0ff8a_OBIT_CARD_JPG.JPG"
keywords: []
---

# കോട്ടൂരില്‍ മരം കയറ്റിറക്ക് തൊഴിലാളികള്‍ അനശ്ചിതകാല സമരത്തിലേക്ക്

> **Lead Summary:** ** കോട്ടൂര്‍ :** പഞ്ചായത്തിലെ മരം കയറ്റിറക്ക് മേഖലയിലെ കൂലി വര്‍ദ്ധനവ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 26 മുതല്‍ സിഐടിയു ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്. ഈ രണ്ട് വര്‍ഷം കൂടുമ്പോള്‍ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി യൂനിയനുകള്‍ ഡിമാന്റ് നോട്ടീസ് കൊടുത്ത് കഴിഞ്ഞാല്‍ യൂനിയന്‍ പ്രതിനിധികളും ഉടമകളുട പ്രതിനിധികളും ചര്‍ച്ച ചെയ്ത് പരിഹരിക്കാറാണ് പതിവ് രീതി.

## Article Content

** കോട്ടൂര്‍ :** പഞ്ചായത്തിലെ മരം കയറ്റിറക്ക് മേഖലയിലെ കൂലി വര്‍ദ്ധനവ് നടപ്പിലാക്കാത്തതില്‍ പ്രതിഷേധിച്ച് ആഗസ്റ്റ് 26 മുതല്‍ സിഐടിയു ആഭിമുഖ്യത്തില്‍ തൊഴിലാളികള്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്. ഈ രണ്ട് വര്‍ഷം കൂടുമ്പോള്‍ കയറ്റിറക്ക് തൊഴിലാളികളുടെ കൂലി വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി യൂനിയനുകള്‍ ഡിമാന്റ് നോട്ടീസ് കൊടുത്ത് കഴിഞ്ഞാല്‍ യൂനിയന്‍ പ്രതിനിധികളും ഉടമകളുട പ്രതിനിധികളും ചര്‍ച്ച ചെയ്ത് പരിഹരിക്കാറാണ് പതിവ് രീതി.

കോട്ടൂര്‍ പഞ്ചായത്തിലെ മരംകയറ്റിറക്ക് മേഖലയില്‍ കൂലി വര്‍ദ്ധനവ് നടപ്പിലാക്കിയിട്ട് 5 വര്‍ഷത്തോളമായി. കൂലി വര്‍ദ്ധിപ്പിക്കാത്തതിനെ തുടര്‍ന്ന് സിഐടിയു ആഭിമുഖ്യത്തില്‍ കൂലി വര്‍ദ്ദിപ്പിക്കാന്‍ ഡിമാന്റ് നോട്ടീസ് നല്‍കിയിട്ട് രണ്ട് മാസത്തോളമായി.

എന്നിട്ടും പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ തയ്യാറാവാത്ത മരം കച്ചവടക്കാരുടെ സംഘടനയുട നിലപാടില്‍ പ്രതിഷേധിച്ചാണ് ആഗസ്ത് 26 മുതല്‍ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നതെന്ന് യൂണിയന്‍ നേതാക്കള്‍ പറഞ്ഞു. സമരത്തിന്റെ മുന്നോടിയായി തൊഴിലാളികള്‍ കൂട്ടാലിടയില്‍ പ്രകടനം നടത്തി. സിഐടിയു ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ. ഹമീദ്, എന്‍.കെ. രാജീവന്‍, മരം സെക്ഷന്‍ സെക്രട്ടറി അജിതന്‍ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63111/timber-workers-go-on-indefinite-strike-koottur)