---
title: "പുരസ്‌ക്കാരങ്ങളുടെ നിറവില്‍ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം; പുരസ്‌കാരം ഏറ്റു വാങ്ങി "
english_title: "Mepayyur Family Health Center is full of awards; Received the award"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63123/mepayyur-family-health-center-is-full-of-awards-received-the-award"
published_at: "2022-08-21T10:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# പുരസ്‌ക്കാരങ്ങളുടെ നിറവില്‍ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം; പുരസ്‌കാരം ഏറ്റു വാങ്ങി 

> **Lead Summary:** **പേരാമ്പ്ര: **മികച്ച ഗുണനിലവാര സേവനത്തിനുള്ള ദേശീയ പുരസ്‌ക്കാരമായ നേഷനല്‍ ക്വാളിററി അഷൂറന്‍സ് സ്റ്റാന്‍ഡേഴ്‌സ് എന്‍.ക്യു.എ.എസ്സ് അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരമായ കെ.എ.എസ്സ്.എച്ച്.[കേരള. അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍ ] അവാര്‍ഡ് എന്നിവ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം കരസ്ഥമാക്കി.

## Article Content

**പേരാമ്പ്ര: **മികച്ച ഗുണനിലവാര സേവനത്തിനുള്ള ദേശീയ പുരസ്‌ക്കാരമായ നേഷനല്‍ ക്വാളിററി അഷൂറന്‍സ് സ്റ്റാന്‍ഡേഴ്‌സ് എന്‍.ക്യു.എ.എസ്സ് അവാര്‍ഡ്, സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌ക്കാരമായ കെ.എ.എസ്സ്.എച്ച്.[കേരള. അക്രഡിറ്റേഷന്‍ സ്റ്റാന്‍ഡേഡ്‌സ് ഫോര്‍ ഹോസ്പിറ്റല്‍ ] അവാര്‍ഡ് എന്നിവ മേപ്പയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രം കരസ്ഥമാക്കി.

കോഴിക്കോട് ടാഗോര്‍ സെന്ററിനറി ഹാളില്‍ നടന്ന സമ്മേളനത്തില്‍ ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോര്‍ജിന്റെ സാന്നിദ്ധ്യത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജാ ശശിയില്‍ നിന്നും മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍, വൈസ് പ്രസിഡണ്ട് എന്‍.പി. ശോഭ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മററി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ വി.പി.രമ, മെമ്പര്‍ ഇ.കെ. റാബിയ, മെഡിക്കല്‍ ഓഫിസര്‍ ഡോ.വി.വി. വിക്രം, എച്ച്.ഐ. സതീശന്‍, ആരോഗ്യവകുപ്പു ജീവനക്കാര്‍ എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63123/mepayyur-family-health-center-is-full-of-awards-received-the-award)