---
title: "തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു"
english_title: "A housewife died after being bitten by a stray dog"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63175/a-housewife-died-after-being-bitten-by-a-stray-dog"
published_at: "2022-08-21T14:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6301f4bf03604_1anay.jpg"
keywords: []
---

# തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

> **Lead Summary:** **കൂത്താളി:** തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രിക യാണ് ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങിയത്.

## Article Content

**കൂത്താളി:** തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി പുതിയേടത്ത് ചന്ദ്രിക യാണ് ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങിയത്.

ഒരുമാസം മുമ്പ് കൂത്താളി ഗ്രാമ പഞ്ചായത്തിലെ പുള്ളുവന്‍തറ, രണ്ടേ ആര്‍, മൂരുകുത്തി ഭാഗത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിരുന്നു.

ചന്ദ്രിക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുതിയേടത്ത് കുമാരന്റെ ഭാര്യയാണ് ചന്ദ്രിക. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. മക്കള്‍: ജയേഷ്, ജിതേഷ് (ഡോഗ് സ്‌കോട് പയ്യോളി), ജിനോയ് (പൊലീസ് ചേവായൂര്‍). മരുമക്കള്‍: ജിജി, നിത്യ, ഇന്ദു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63175/a-housewife-died-after-being-bitten-by-a-stray-dog)