---
title: "ഈ ഭണ്ഡാരത്തിലെ പണം ക്ഷേത്രത്തിനല്ല; ഉത്തമമാതൃകയുമായി നരയംകുളം അയ്യപ്പക്ഷേത്രം"
english_title: "The money in this treasury is not for the temple; Narayamkulam Ayyappa Temple with a fine example"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63219/the-money-in-this-treasury-is-not-for-the-temple-narayamkulam-ayyappa-temple-with-a-fine-example"
published_at: "2022-08-21T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630247c23a782_OBIT_CARD_JPG.JPG"
keywords: []
---

# ഈ ഭണ്ഡാരത്തിലെ പണം ക്ഷേത്രത്തിനല്ല; ഉത്തമമാതൃകയുമായി നരയംകുളം അയ്യപ്പക്ഷേത്രം

> **Lead Summary:** ** പേരാമ്പ്ര :** സാധാരണ ക്ഷേത്ര ഭണ്ഡാരങ്ങളിലെ പണം ക്ഷേത്ര ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കാറ്. എന്നാല്‍ നരയംകുളം ശ്രീ അയ്യപ്പക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഭണ്ഡാരത്തില്‍ നിന്ന് ലഭിക്കുന്ന പണം പാവപ്പെട്ടവരെ സഹായിക്കാന്‍ ഉപയോഗിക്കുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.

## Article Content

** പേരാമ്പ്ര :** സാധാരണ ക്ഷേത്ര ഭണ്ഡാരങ്ങളിലെ പണം ക്ഷേത്ര ആവശ്യങ്ങള്‍ക്കാണ് ഉപയോഗിക്കാറ്. എന്നാല്‍ നരയംകുളം ശ്രീ അയ്യപ്പക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം സ്ഥാപിച്ച ഭണ്ഡാരത്തില്‍ നിന്ന് ലഭിക്കുന്ന പണം പാവപ്പെട്ടവരെ സഹായിക്കാന്‍ ഉപയോഗിക്കുമെന്നാണ് ക്ഷേത്ര ഭാരവാഹികള്‍ പറയുന്നത്.

പുതിയ ലക്ഷ്യം വെച്ചുള്ള ഭണ്ഡാരത്തിന്റെ ഉദ്ഘാടനം പാറക്കില്ലത്ത് വാമനന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ചടങ്ങില്‍ പ്രസിഡന്റ് ആര്‍. ബി. രാജേഷ് അധ്യക്ഷത വഹിച്ചു. സി.എം. ബാബു, പ്രശാന്ത് നരയംകുളം, ഏ.കെ. കണാരന്‍, പി.സി. നാരായണന്‍, എം.കെ കുഞ്ഞിചെക്കിണി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63219/the-money-in-this-treasury-is-not-for-the-temple-narayamkulam-ayyappa-temple-with-a-fine-example)