---
title: "ന്യൂസ് പേപ്പര്‍ ചലഞ്ച്: ഇവാന്‍ ചികിത്സാ ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപ കൈമാറി യൂത്ത് കോണ്‍ഗ്രസ് "
english_title: "Newspaper Challenge: Youth Congress handed over two lakh rupees to Evan's treatment fund"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63235/newspaper-challenge-youth-congress-handed-over-two-lakh-rupees-to-evans-treatment-fund"
published_at: "2022-08-21T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630253e4e7b52_OBIT_CARD_JPG.JPG"
keywords: []
---

# ന്യൂസ് പേപ്പര്‍ ചലഞ്ച്: ഇവാന്‍ ചികിത്സാ ഫണ്ടിലേക്ക് രണ്ട് ലക്ഷം രൂപ കൈമാറി യൂത്ത് കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര :** എസ്എംഎ രോഗം ബാധിച്ച പാലേരി കല്ലുളത്തില്‍ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി ഫണ്ട് സമാഹരിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് പഴയ പത്രങ്ങള്‍ ശേഖരിച്ച് നടത്തിയ ന്യൂസ് പേപ്പര്‍ ചലഞ്ചിലൂടെ സമാഹരിച്ച രണ്ട് ലക്ഷത്തി രണ്ടായിരത്തി എഴുപത്തി ഒന്‍പത് രൂപ കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് ചികിത്സാ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്.പി കുഞ്ഞമ്മദിന് കൈമാറി.

## Article Content

**പേരാമ്പ്ര :** എസ്എംഎ രോഗം ബാധിച്ച പാലേരി കല്ലുളത്തില്‍ മുഹമ്മദ് ഇവാന്റെ ചികിത്സയ്ക്കായി ഫണ്ട് സമാഹരിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീടുകളില്‍ നിന്ന് പഴയ പത്രങ്ങള്‍ ശേഖരിച്ച് നടത്തിയ ന്യൂസ് പേപ്പര്‍ ചലഞ്ചിലൂടെ സമാഹരിച്ച രണ്ട് ലക്ഷത്തി രണ്ടായിരത്തി എഴുപത്തി ഒന്‍പത് രൂപ കെഎസ്‌യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് ചികിത്സാ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്.പി കുഞ്ഞമ്മദിന് കൈമാറി.

യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് എസ് സുനന്ദ് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര്‍ ഷഹീന്‍ മുഖ്യാതിഥിയായി. കെപിസിസി സെക്രട്ടറി സത്യന്‍ കടിയങ്ങാട്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.കെ രാകേഷ്, ഡിസിസി സെക്രട്ടറിമാരായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ മധു കൃഷ്ണന്‍, വി.ടി സൂരജ്, ജെസ്മിനാ മജീദ്, അഖില്‍ ഹരികൃഷ്ണന്‍, കിഷോര്‍ കാന്ത്, അര്‍ജുന്‍ കട്ടയാട്, ആദിത്യാ വാത്മീകം, സി.പി സുഹ്നാഥ്, അരുണ്‍ പെരുമന, ഫൈസല്‍ പാലിശ്ശേരി, രാജേഷ് തറവട്ടത്ത്, ജിതിന്‍ രാജ് മാങ്ങോട്ടില്‍, ബാസില്‍ പാലിശ്ശേരി, പി.എം പ്രകാശന്‍, പി.എസ് സുനില്‍കുമാര്‍, കെ.സി അനീഷ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63235/newspaper-challenge-youth-congress-handed-over-two-lakh-rupees-to-evans-treatment-fund)