---
title: "വാക്സിനെടുത്തിട്ടും തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മയെ രക്ഷിക്കാനായില്ല"
english_title: "A housewife who was bitten by a stray dog could not be saved despite vaccination"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63302/a-housewife-who-was-bitten-by-a-stray-dog-could-not-be-saved-despite-vaccination"
published_at: "2022-08-22T11:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303172bda6c1_1anay.jpg"
keywords: []
---

# വാക്സിനെടുത്തിട്ടും തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മയെ രക്ഷിക്കാനായില്ല

> **Lead Summary:** ** പേരാമ്പ്ര:** കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മയെ വാക്സിനെടുത്തിട്ടും ജിവന്‍ രക്ഷിക്കാനായില്ല. പുതിയേടത്ത് ചന്ദ്രിക യാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.

## Article Content

** പേരാമ്പ്ര:** കൂത്താളിയില്‍ തെരുവ് നായയുടെ കടിയേറ്റ വീട്ടമ്മയെ വാക്സിനെടുത്തിട്ടും ജിവന്‍ രക്ഷിക്കാനായില്ല. പുതിയേടത്ത് ചന്ദ്രിക യാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്.

കഴിഞ്ഞ മാസം 21 നാണ് ഇവരുടെ മുഖത്ത് തെരുവ് നായയുടെ കടിയേറ്റത്. അതിന് ശേഷം ക്യത്യമായ വാക്‌സീനുകള്‍ എടുത്തിരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

ചന്ദ്രികയ്ക്ക് പേവിഷ ബാധ ഉണ്ടായോ എന്നതില്‍ പരിശോധന ഫലങ്ങള്‍ വരാനുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് നായയുടെ കടിയേറ്റവര്‍, വാക്‌സീനെടുത്തിട്ടും മരിക്കുന്ന രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63302/a-housewife-who-was-bitten-by-a-stray-dog-could-not-be-saved-despite-vaccination)