---
title: "കൃഷി വിജ്ഞാന കേന്ദ്രത്തിലെ ആവശ്യതകള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഗോലി മധുസുദന റെഡ്ഡി "
english_title: "Goli Madhusudhana Reddy will bring the needs of Krishi Vigyan Kendra to the attention of the central government"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63436/goli-madhusudhana-reddy-will-bring-the-needs-of-krishi-vigyan-kendra-to-the-attention-of-the-central-government"
published_at: "2022-08-22T20:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63039fc7055c2_OBIT_CARD_JPG.JPG"
keywords: []
---

# കൃഷി വിജ്ഞാന കേന്ദ്രത്തിലെ ആവശ്യതകള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് ഗോലി മധുസുദന റെഡ്ഡി 

> **Lead Summary:** **പേരാമ്പ്ര:** പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ആവശ്യതകള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി ഗോലി മധുസുദന റെഡ്ഡി പറഞ്ഞു.

## Article Content

**പേരാമ്പ്ര:** പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രത്തിലെ ആവശ്യതകള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് കര്‍ഷക മോര്‍ച്ച ദേശീയ സെക്രട്ടറി ഗോലി മധുസുദന റെഡ്ഡി പറഞ്ഞു.

ബിജെപി നേതാക്കള്‍ക്കൊപ്പം കൃഷി വിജ്ഞാന കേന്ദ്രം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കൃഷി വിജ്ജാന കേന്ദ്രം രാജ്യത്തിന് മാതൃകയാണെങ്കിലും, അടിസ്ഥാന വിസനത്തിലും, ഉല്‍പ്പാദന വിപണന കാര്യത്തിലും കൂടുതല്‍ ശ്രദ്ധ പതിയേണ്ടതുണ്ടെന്ന് കെ.വി.കെ. ജീവനക്കാര്‍ മധുസൂദന റെഡിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

കെവികെയില്‍ സന്ദര്‍ശനത്തിനെത്തിയ മധുസൂദനറെഡിയെ കൃഷി വിജ്ഞാന കേന്ദ്രം ഡയറക്ടര്‍ കെ.രാതാകൃഷ്ണന്റെ നേത്വത്യത്തില്‍ ജീവനക്കാര്‍ സ്വീകരിച്ചു.

 കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡണ്ട് പി.പി മുരളി, ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ്, കെ.രാഘവന്‍, ടി.എം ഹരിദാസ്, കെ. രവിരാജ്, പി ലൈജു, ബാബു പുതു പറമ്പില്‍, ബിനിഷ് എടവരാട് എന്നിവര്‍  മധുസൂദന റെഡിക്കൊപ്പം ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63436/goli-madhusudhana-reddy-will-bring-the-needs-of-krishi-vigyan-kendra-to-the-attention-of-the-central-government)