---
title: "തെരുവ് നായയുടെ കടിയേറ്റു മരിച്ച ചന്ദ്രികയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കെ.കെ രജീഷ് "
english_title: "KK Rajish demands compensation for the family of Chandrika who died after being bitten by a stray dog"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63439/kk-rajish-demands-compensation-for-the-family-of-chandrika-who-died-after-being-bitten-by-a-stray-dog"
published_at: "2022-08-22T21:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303a4e9b397d_OBIT_CARD_JPG.JPG"
keywords: []
---

# തെരുവ് നായയുടെ കടിയേറ്റു മരിച്ച ചന്ദ്രികയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കെ.കെ രജീഷ് 

> **Lead Summary:** **പേരാമ്പ്ര: **തെരുവ് നായയുടെ കടിയേറ്റു മരിച്ച പുതിയേടുത്ത് ചന്ദ്രികയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തെരുവ് പട്ടികളുടെ ആക്രമത്തിന് ജനം ഇരയാവുമ്പോഴും അധികൃതര്‍ മൗനത്തിലാണ്.

## Article Content

**പേരാമ്പ്ര: **തെരുവ് നായയുടെ കടിയേറ്റു മരിച്ച പുതിയേടുത്ത് ചന്ദ്രികയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് തെരുവ് പട്ടികളുടെ ആക്രമത്തിന് ജനം ഇരയാവുമ്പോഴും അധികൃതര്‍ മൗനത്തിലാണ്.

ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച വാക്‌സിന്‍ സ്വീകരിച്ചിട്ടും വിട്ടമ്മ മരിച്ചത് ജനങ്ങളില്‍ ആശങ്കയുണ്ട്. സംസ്ഥാനത്ത് വാക്‌സിന്‍ എടുത്ത ശേഷം രോഗികള്‍ മരികുന്നന്നത് ആരോഗ്യവകുപ്പ് ഗൗരവതരമായി കാണണം.

ചന്ദ്രികയുടെ മരണ കാരണം ആരോഗ്യവകുപ്പ് പുറത്ത് വിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചന്ദ്രികയുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63439/kk-rajish-demands-compensation-for-the-family-of-chandrika-who-died-after-being-bitten-by-a-stray-dog)