---
title: "കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ അവകാശപത്രിക സമര്‍പ്പണവും സെക്രട്ടേറിയേറ്റ് ധര്‍ണ്ണയും "
english_title: "Kerala Cooperative Employees Center Claim Submission and Secretariat Dharna"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63456/kerala-cooperative-employees-center-claim-submission-and-secretariat-dharna"
published_at: "2022-08-22T22:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303b2216cb79_OBIT_CARD_JPG.JPG"
keywords: []
---

# കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ അവകാശപത്രിക സമര്‍പ്പണവും സെക്രട്ടേറിയേറ്റ് ധര്‍ണ്ണയും 

> **Lead Summary:** ** പേരാമ്പ്ര:** കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ അവകാശപത്രിക സമര്‍പ്പണവും സെക്രട്ടേറിയേറ്റ് ധര്‍ണ്ണയും ഓഗസ്‌റ് 24 ന് നടക്കും. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപിടിച്ചു കൊണ്ടും ജീവനക്കാരുടേയും സഹകാരികളുടെയും അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ടും സഹകരണരംഗത്തെ കൂടുതല്‍ ശക്തിപ്പെടുതുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുമുള്ള അവകാശപത്രിക ആഗസ്ത് മാഡം 24ന് സഹകരണമന്ത്രിക്കും രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സമര്‍പ്പിക്കും.

## Article Content

** പേരാമ്പ്ര:** കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ അവകാശപത്രിക സമര്‍പ്പണവും സെക്രട്ടേറിയേറ്റ് ധര്‍ണ്ണയും ഓഗസ്‌റ് 24 ന് നടക്കും. കേരള കോഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹകരണമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിപിടിച്ചു കൊണ്ടും ജീവനക്കാരുടേയും സഹകാരികളുടെയും അവകാശങ്ങള്‍ ഉന്നയിച്ചുകൊണ്ടും സഹകരണരംഗത്തെ കൂടുതല്‍ ശക്തിപ്പെടുതുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുമുള്ള അവകാശപത്രിക ആഗസ്ത് മാഡം 24ന് സഹകരണമന്ത്രിക്കും രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സമര്‍പ്പിക്കും.

സഹകരണ ജീവനക്കാരുടെ സെക്രട്ടറിയേറ്റ് ധര്‍ണ്ണ എല്‍ജെഡി ദേശീയ സമിതിയംഗവും, കെസിഇസി മുന്‍ സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ കെ.പി മോഹനന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും. സംഘടന സംസ്ഥാന പ്രസിഡണ്ട് സി. സുജിത്ത് അധ്യക്ഷനാവും. പ്രമുഖ സഹകാരിക്കളും ട്രേഡ് യൂണിയന്‍ സംഘടനാ നേതാക്കളും സംസാരിക്കും. തുടര്‍ന്ന് സഹകരണ മന്ത്രിക്കും രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും അവകാശപത്രിക സമര്‍പ്പിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63456/kerala-cooperative-employees-center-claim-submission-and-secretariat-dharna)