---
title: "കൂണ്‍കൃഷി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു "
english_title: "Organized mushroom cultivation training class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63509/organized-mushroom-cultivation-training-class"
published_at: "2022-08-23T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63046485f39f1_1_bhavana.jpg"
keywords: []
---

# കൂണ്‍കൃഷി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര:** പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവും കല്ലോട് ഭാവന തിയേറ്റേഴ്സും ചേര്‍ന്ന് കൂണ്‍ കൃഷി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഭാവന തിയേറ്റേഴ്സില്‍ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് അംഗം കെ.എന്‍. ശാരദ ഉദ്ഘാടനം ചെയ്തു. ടി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

## Article Content

** പേരാമ്പ്ര:** പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവും കല്ലോട് ഭാവന തിയേറ്റേഴ്സും ചേര്‍ന്ന് കൂണ്‍ കൃഷി പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ഭാവന തിയേറ്റേഴ്സില്‍ സംഘടിപ്പിച്ച പരിപാടി പഞ്ചായത്ത് അംഗം കെ.എന്‍. ശാരദ ഉദ്ഘാടനം ചെയ്തു. ടി. പ്രകാശന്‍ അധ്യക്ഷത വഹിച്ചു.

കൃഷി വിജ്ഞാന കേന്ദ്രത്തിലെ സബ്ജക്ട് മാറ്റര്‍ സ്‌പെസിലിസ്റ്റ് കെ.എം. പ്രകാശ് കൂണ്‍ കൃഷി രീതിയെ കുറിച്ച് പ്രാക്റ്റിക്കല്‍ ഉള്‍പ്പെടെയുള്ള ക്ലാസ് എടുത്തു.

മറ്റേതൊരു തൊഴിലിനെയും പോലെ മികച്ച വരുമാനം നല്‍കുന്ന കൃഷിയാണ് കൂണ്‍ കൃഷി.

ചുരുങ്ങിയ മുതല്‍ മുടക്കില്‍ കൂണ്‍ കൃഷി വീടുകളില്‍ ചെയ്യാവുന്നതും കൂടുതല്‍ പേര് ഇത്തരം കൃഷി രീതി പരിശീലിക്കുകയും അതുവഴി മികച്ച വരുമാന മാര്‍ഗം കണ്ടത്തുവാന്‍ മുന്നോട്ട് വരികയും വേണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ കെ. എന്‍ ശാരദ പറഞ്ഞു.

പി.കെ. ലിനീഷ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.കെ. ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63509/organized-mushroom-cultivation-training-class)