പേരാമ്പ്ര താന്നിക്കണ്ടി ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അനാസ്ഥ; കരാറുകാരനെ മാറ്റി

പേരാമ്പ്ര താന്നിക്കണ്ടി ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അനാസ്ഥ; കരാറുകാരനെ മാറ്റി
Oct 21, 2021 01:52 PM | By Perambra Admin

 പേരാമ്പ്ര : റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കാത്ത കരാറുകാരനെ ടെര്‍മിനേറ്റ് ചെയ്തു. പേരാമ്പ്ര താന്നിക്കണ്ടി ചക്കിട്ടപാറ റോഡ് പ്രവൃത്തിയിലെ അലംഭാവത്തെ തുടര്‍ന്നാണ് നടപടി.

കാസര്‍ഗോഡ് എംഡി കണ്‍സ്ട്രക്ഷനെതിരെയാണ് നടപടിയെടുത്തത്. 29.5.20 നാണ് പ്രവൃത്തി ആരംഭിച്ചത്. 9 മാസം കൊണ്ട് പ്രവൃത്തി പൂര്‍ത്തികരിക്കാനായിരുന്നു കരാര്‍.

റോഡ് പ്രവൃത്തിക്ക് പൊതുമരാമത്ത് വകുപ്പ് 10 കോടി അനുവദിച്ചിരുന്നു. റോഡ് പണി ആരംഭിച്ചിട്ട് ഒന്നര വര്‍ഷം പിന്നിട്ടിട്ടും റോഡ് നിര്‍മ്മാണം പാതിവഴിയിലായത് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കുന്നതായ് പരാതി.

റോഡ് പ്രവൃത്തിയിലെ അനാസ്ഥയെകുറിച്ച് കഴിഞ്ഞ ദിവസം ട്രൂവിഷന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പെതോത്ത് താനിക്കണ്ടി ചക്കിട്ടപ്പാറ റോഡ് പണിയാണ് പാതിവഴി നിലച്ചത്. കരാറുകാര്‍ പ്രവൃത്തി പാതി വഴിയില്‍ ഉപേക്ഷിച്ചതായും ആരോപണമുയര്‍ന്നിരുന്നു.

ഈ ഭാഗത്തെ യാത്രക്കാര്‍ ദുരിതത്തിലാവുകയാണ്. പേരാമ്പ്രയില്‍ നിന്നും മലയോര മേഖലയില്‍ ചക്കിട്ടപ്പാറ, പെരുവണ്ണാമുഴി തുടങ്ങിയ സ്ഥലത്ത് എത്തിച്ചേരാനുള്ള പ്രധാന റോഡാണിത.

കൂത്താളി ഹയര്‍ സെക്കണ്ടറി, പേരാമ്പ്ര ഹയര്‍ സെക്കണ്ടറി, പേരാമ്പ്ര വെസ്റ്റ് യുപി, ഈസ്റ്റ് എംഎല്‍പി സ്‌കൂള്‍, കൂത്താളി പിഎച്ച്സി, കൃഷിഭവന്‍, ആയുര്‍ വേദാശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളിലെത്തേണ്ടവര്‍ കടുത്ത യാത്രാ പ്രതിസന്ധിയിലാണ്.

പലയിടങ്ങളിലും നിര്‍മ്മാണത്തിന്റെ ഭാഗമായി റോഡ് മുറിച്ചിട്ടതിനാലും നിര്‍മ്മാണ സാമഗ്രികള്‍ റോഡില്‍ തന്നെ ഇറക്കിയിട്ടതിനാലും വിദ്യാര്‍ത്ഥികളടക്കമുള്ള യാത്രികര്‍ക്ക് അപകട ഭീഷണി നിലനില്‍ക്കുകയാണ്. നാല്‍പ്പത് വര്‍ഷം മുന്‍പ് കേരള പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച റോഡ് ഏറെ തകര്‍ന്നതിനാല്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് പത്തു കോടിയില്‍ പരം രൂപ നവീകരണത്തിന് അനുവദിച്ചിരുന്നു.

റോഡ് പണി ഇഴഞ്ഞു നീങ്ങിയതിനാല്‍ അധികൃതര്‍ ഇടപെട്ട് രണ്ട് മാസം മുന്‍പ് പണി പുനരാരംഭിച്ചിരുന്നു. റോഡിന്റെ ശോച്യാവസ്ഥക്കൊപ്പം ക്രമാതീതമായ ഇന്ധന വിലക്കയറ്റം കൂടിയായതോടെ യാത്രാക്ലേശം ഇരട്ടിച്ചിരിക്കയാണ്. പ്രവൃത്തിയില്‍ അപാകതയുള്ളതായും ആരോപണം ഉയര്‍ന്നിരുന്നു.

ഏഴ് കിലോമീറ്ററുകളോളം മേഖലയില്‍ ജനങ്ങള്‍ രൂക്ഷമായ ഗതാഗത പ്രശ്നം അനുഭവിക്കുകയാണ്. പ്രവൃത്തി പൂര്‍ത്തിയാക്കാത്തതിനെ തുടര്‍ന്ന് മന്ത്രി മുഹമ്മദ് റിയാസ് സ്ഥലം സന്ദര്‍ശിച്ചിരുന്നു.

സമയബന്ധിതമായി പണി പൂര്‍ത്തീകരിക്കാന്‍ കരാറുകാര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. എന്നിട്ടും പുരോഗതി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ജനങ്ങള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നതിനിടെയാണ് നടപടി.

Negligence in Perambra Thannikandi Chakkitapara road work; The contractor was replaced

Next TV

Related Stories
വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

Mar 29, 2024 12:01 PM

വാളൂര്‍ കൊലപാതകം; പ്രതി മുജീബ് റഹ്‌മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍

വാളൂരിലെ കുറുങ്കൊടി മീത്തല്‍ അനു കൊലക്കേസിലെ പ്രതിയായ മുജീബ് റഹ്‌മാന്റെ ഭാര്യ...

Read More >>
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

Mar 28, 2024 09:09 PM

ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി...

Read More >>
പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

Mar 28, 2024 06:14 PM

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്...

Read More >>
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
Top Stories