---
title: "ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ കരാറുകാര്‍ പ്രക്ഷോഭത്തിലേക്ക് "
english_title: "All Kerala Government Contractors Association led contractors to protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63641/all-kerala-government-contractors-association-led-contractors-to-protest"
published_at: "2022-08-23T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304e25605038_OBIT_CARD_JPG.JPG"
keywords: []
---

# ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ കരാറുകാര്‍ പ്രക്ഷോഭത്തിലേക്ക് 

> **Lead Summary:** **പേരാമ്പ്ര:** സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ കരാറുകാര്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 22 ന് സംസ്ഥാന സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും സമരം നടത്തിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

## Article Content

**പേരാമ്പ്ര:** സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ഓള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ കരാറുകാര്‍ പ്രക്ഷോഭത്തിലേക്ക്. ഇതിന്റെ ഭാഗമായി ആഗസ്റ്റ് 22 ന് സംസ്ഥാന സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും സമരം നടത്തിയതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഈ രംഗത്ത് പണിയെടുക്കുന്ന ആയിരക്കണക്കിന് കരാറുകാരെയും അവരെ ആശ്രയിച്ചുകഴിയുന്ന ലക്ഷക്കണക്കിനു തൊഴിലാളി കുടുംബങ്ങളെയും അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും, 5 ലക്ഷം രൂപ വരെയുള്ള പണികള്‍ ഈ ടെണ്ടറില്‍ നിന്ന് ഒഴിവാക്കി ചെറുകിട കരാറുകാരുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റികള്‍ക്ക് 10% പ്രിവിലേജ് പുനസ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത് പിന്‍വലിക്കുക. കരാറില്‍ തുല്യ നീതി ഉറപ്പാക്കുക. 5 ലക്ഷം രൂപ വരെയുള്ള പണികള്‍ ഈ ടെണ്ടറില്‍ നിന്നും ഒഴിവാക്കുക, 2021 ലെ ഡിഎസ്ആര്‍ നടപ്പിലാക്കുക, പിഡബ്ള്യൂഡി ഡിആര്‍ സംസ്ഥാനത്തും നടപ്പിലാക്കുക, പിഡബ്ള്യൂഡി ലൈസന്‍സി കാലാവധി 5 വര്‍ഷമാക്കുക, ഓഫീസുകളില്‍ ഫയല്‍ 5 നീക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരന്തരമായി സമരം നടത്തിയെങ്കിലും യാതൊരു അനുകൂല നിലപാടും സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു പ്രതിഷേധ സമരം.

സംസ്ഥാനത്ത് ലേബര്‍ കോണ്‍ട്രാക്ടേഴ്സ് സൊസൈറ്റികള്‍ക്ക് ടെണ്ടര്‍ നിരക്കില്‍ 10% ഇളവും നിരത ദ്രവ്യമില്ലാതെ ടെണ്ടറില്‍ പങ്കെടുക്കാനും സെക്യൂരിറ്റി തുകയില്ലാതെ എഗ്രിമെന്റ് വെക്കാനും അനുവാദം നല്‍കിയിരുന്നു. ടെണ്ടറില്‍ തുല്യനീതി ഉറപ്പാക്കണമെന്നും സൊസൈറ്റികള്‍ക്ക് 10% പ്രിവിലേജ് നല്‍കുന്നതു പിന്‍വലിക്കണമെന്നും ഇവള്‍ ആവശ്യപ്പെട്ടു.

ഈ രംഗത്ത് പണിയെടുക്കുന്ന ആയിരക്കണക്കിന് കരാറുകാരെയും ആശ്രയിച്ചുകഴിയുന്ന ലക്ഷക്കണക്കിനു തൊഴിലാളി കുടുംബങ്ങളെയും അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും 5 ലക്ഷം വരെയുള്ള പണികള്‍ ഈ ടെണ്ടറില്‍ ഉള്‍പ്പെടുത്തിയതുമൂലം ആവശ്യമായ ഓഫീസ് സൌകര്യവും മറ്റുമില്ലാത്ത ചെറുകിട കരാറുകാരുടെ തൊഴില്‍ നഷ്ടപ്പെടാന്‍ ഇടയാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

ടാര്‍, കമ്പി, സിമെന്റ്, മെറ്റല്‍, എം സാന്റ് തുടങ്ങിയ മെറ്റീരിയലുകള്‍ക്ക് അമിതമായി വില വര്‍ദ്ധിച്ച സാഹചര്യമാണുള്ളത്. 2018 ലെ ഡിഎസ് പ്രകാരമാണ് ഇപ്പോഴും ടെണ്ടര്‍ നടക്കുന്നത്. 2021 ലെ ഡിഎസ് നടപ്പിലാക്കി കരാറുകാരെ രക്ഷിക്കണം.

പിഡബ്ള്യൂഡി ലൈസന്‍സിന്റെ ഡപ്പോസിറ്റ് തുക ലൈസന്‍സ് കാന്‍സല്‍ ചെയ്യുന്നതുവരെ ആക്കുകയും ലൈസന്‍സ് പുതുക്കുവാനുള്ള കാലാവധി 5 വര്‍ഷമാക്കുകയും ചെയ്യുക. ഓഫീസുകളില്‍ ഫയലുകള്‍ നീക്കുന്നതിനു കാലതാമസം ഒഴിവാക്കണമെന്നും സിപിഡബ്ള്യൂഡി ഡിഎസ്ആര്‍ കാലതാമസം സംസ്ഥാനത്തും നടപ്പിലാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

വാര്‍ത്താ സമ്മേളനത്തില്‍ സംസ്ഥാന ഉപദേശകസമിതി കണ്‍വീനര്‍ കെ.എം.അബ്ദുള്‍കരീം, സംസ്ഥാന കമ്മറ്റി അംഗങ്ങളായ എന്‍. രാജന്‍, സി.കെ. അമ്മദ്, സെക്രട്ടറി പേരാമ്പ്ര താലൂക്ക് സെക്രട്ടറി പി.കെ.പ്രകാശന്‍, കൊയിലാണ്ടി താലൂക്ക് പ്രസിഡണ്ട് കെ.പി.ഗണേശന്‍, സെക്രട്ടറി സി.എം.ബാലന്‍ നായര്‍, സി.എം.മാധവന്‍ എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63641/all-kerala-government-contractors-association-led-contractors-to-protest)