---
title: "പേരാമ്പ്രയിലെ ജ്വല്ലറിയില്‍ മുക്ക് പണ്ടം വെച്ച് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്റില്‍"
english_title: "Those who were arrested in the case of theft of gold ornaments from a jewelery shop in Perampra, have been remanded."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63680/an-employee-and-an-ex-employee-have-been-arrested-in-the-case-of-stealing-gold-jewelery-from-a-jewelery-store"
published_at: "2022-08-23T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630506f63d607_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയിലെ ജ്വല്ലറിയില്‍ മുക്ക് പണ്ടം വെച്ച് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ അറസ്റ്റിലായവര്‍ റിമാന്റില്‍

> **Lead Summary:** ** പേരാമ്പ്ര: **ജ്വല്ലറിയില്‍ മുക്ക് പണ്ടം വെച്ച് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരിയും മുന്‍ ജീവനക്കാരിയും റിമാന്റില്‍. ജീവനക്കാരിയായ നടക്കാവ് പുതിയേടത്ത് ശ്രീലക്ഷ്മി , മുന്‍ ജീവനക്കാരി കൂത്താളി ചാത്തങ്കോട്ട് വിസ്മയ എന്നിവരെയാണ് പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

## Article Content

** പേരാമ്പ്ര: **ജ്വല്ലറിയില്‍ മുക്ക് പണ്ടം വെച്ച് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജീവനക്കാരിയും മുന്‍ ജീവനക്കാരിയും റിമാന്റില്‍. ജീവനക്കാരിയായ നടക്കാവ് പുതിയേടത്ത് ശ്രീലക്ഷ്മി , മുന്‍ ജീവനക്കാരി കൂത്താളി ചാത്തങ്കോട്ട് വിസ്മയ എന്നിവരെയാണ് പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തത്.

സൗമ്യ ജ്വല്ലറി ഉടമയുടെ പരാതിയിലാണ് കേസ്. സി.സി.ടി.വി.യിലെ ദൃശ്യം തെളിവായി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉടമ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം നഷ്ടമായ കാര്യം അറിഞ്ഞത്. അഞ്ച് മാലയും മൂന്ന് ബ്രേസ് ലെറ്റും നഷ്ടമായിരുന്നു.

ഇവക്ക് പകരം മുക്ക് പണ്ടവും തിരികെ വെച്ചു. നാല് ലക്ഷം രൂപയുടെ സ്വര്‍ണം നഷ്ടമുണ്ടായെന്നാണ് ഉടമയുടെ പരാതി. നേരത്തെ ജ്വല്ലറിയില്‍ ഉണ്ടായിരുന്ന വിസ്മയക്ക് മോഷ്ടിച്ച സ്വര്‍ണാഭരണം കൈമാറിയെന്നാണ് ജീവനക്കാരിയുടെ മൊഴി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63680/an-employee-and-an-ex-employee-have-been-arrested-in-the-case-of-stealing-gold-jewelery-from-a-jewelery-store)