---
title: "ഓടക്കാളിയമ്മയുടെ നടയില്‍ ഭക്തി ഗാന സി ഡി പ്രകാശനം ചെയ്തു"
english_title: "Natayl Bhakti Gana CD released by Odakaliyamma"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63737/natayl-bhakti-gana-cd-released-by-odakaliyamma"
published_at: "2022-08-24T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305b9b10caa4_1cd.JPG"
keywords: []
---

# ഓടക്കാളിയമ്മയുടെ നടയില്‍ ഭക്തി ഗാന സി ഡി പ്രകാശനം ചെയ്തു

> **Lead Summary:** **എകരൂല്‍: **രുദ്രരൂപത്തിന്റെ നിഗൂഢമായ വശ്യത, പ്രകൃതി തന്നെ ഈശ്വരഭാവം കൈവരിക്കുന്ന ഓടക്കാളിയമ്മയുടെ നടയില്‍ ഭക്തി ഗാന സി ഡി പ്രകാശനം ചെയ്തു.

## Article Content

**എകരൂല്‍: **രുദ്രരൂപത്തിന്റെ നിഗൂഢമായ വശ്യത, പ്രകൃതി തന്നെ ഈശ്വരഭാവം കൈവരിക്കുന്ന ഓടക്കാളിയമ്മയുടെ നടയില്‍ ഭക്തി ഗാന സി ഡി പ്രകാശനം ചെയ്തു.

ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ എഴുതിയ ഗാനം ശ്രീജിത്ത് കൃഷ്ണയാണ് മ്യൂസിക്ക് ചെയ്തത്. ഗാനം ആലപിച്ചത് ശ്രീജിത്ത് കൃഷ്ണ, തീര്‍ത്ഥ രാധാകൃഷ്ണന്‍. പ്രൊഡ്യൂസ് ചെയ്തത് രാധാകൃഷ്ണന്‍ തീര്‍ത്ഥ പ്രൊഡക്ഷന്‍സാണ്.

സിഡി ക്ഷേത്ര ട്രെസ്റ്റി രവീന്ദ്രന്‍ നായര്‍ക്ക് കൈമാറി അമ്മയുടെ തൃപ്പാദത്തില്‍ സമര്‍പ്പിച്ചു. രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ട്രസ്റ്റി രവീന്ദ്രന്‍ നായര്‍ സിഡി സമര്‍പ്പണ കര്‍മ്മം നിര്‍വ്വഹിച്ചു.

പിന്നണി ഗായകന്‍ ശ്രീജിത്ത് കൃഷ്ണ, ജനാര്‍ദ്ദനന്‍ വെങ്ങപ്പറ്റ, തീര്‍ത്ഥ രാധാകൃഷ്ണല്‍ എന്നിവര്‍ സംസാരിച്ചു. ബിബീഷ് നൊച്ചാട്, ലാല്‍ജി, അര്‍ജുന്‍ മറ്റ് ക്ഷേത്ര ഭാരവാഹികളും ഭക്തജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63737/natayl-bhakti-gana-cd-released-by-odakaliyamma)