---
title: "ഹയര്‍ സെക്കന്ററി അലോട്ട്‌മെന്റ് മുന്‍രീതി പുനഃസ്ഥാപിക്കുക : ടീന്‍സ്‌പേസ് വിദ്യാര്‍ഥി സമ്മേളനം"
english_title: "Restore higher secondary allotment precedent: Teenspace student conference"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63768/restore-higher-secondary-allotment-precedent-teenspace-student-conference"
published_at: "2022-08-24T12:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305d08e0b902_1koylandy.JPG"
keywords: []
---

# ഹയര്‍ സെക്കന്ററി അലോട്ട്‌മെന്റ് മുന്‍രീതി പുനഃസ്ഥാപിക്കുക : ടീന്‍സ്‌പേസ് വിദ്യാര്‍ഥി സമ്മേളനം

> **Lead Summary:** ** കൊയിലാണ്ടി: **ഹയര്‍ സെക്കന്ററി അലോട്ട്‌മെന്റ് മുന്‍രീതി പുനഃസ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ സമിതി സംഘടിപ്പിച്ച ടീന്‍സ്‌പേസ് സെക്കന്ററി വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു.

## Article Content

** കൊയിലാണ്ടി: **ഹയര്‍ സെക്കന്ററി അലോട്ട്‌മെന്റ് മുന്‍രീതി പുനഃസ്ഥാപിക്കണമെന്ന് വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ കോഴിക്കോട് നോര്‍ത്ത് ജില്ലാ സമിതി സംഘടിപ്പിച്ച ടീന്‍സ്‌പേസ് സെക്കന്ററി വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു.

ഈ വര്‍ഷത്തെ ഹയര്‍ സെക്കന്ററി പ്രവേശന നടപടിക്രമങ്ങള്‍ പതിവിന് വിപരീതമായിട്ടാണ് മുന്നോട്ട് പോകുന്നതെന്നും സാധാരണ മെറിറ്റ് അലോട്ട്‌മെന്റുകള്‍ കഴിഞ്ഞതിന് ശേഷമാണ് കമ്മ്യൂണിറ്റി അടിസ്ഥാനമാക്കിയുള്ള സംവരണ സീറ്റുകളില്‍ അഡ്മിഷന്‍ നടപടികള്‍ നടക്കാറുള്ളത്.

എന്നാല്‍ ഈ വര്‍ഷം ഒന്നാം അലോട്ട്‌മെന്റ് കഴിഞ്ഞയുടനെ സംവരണ സീറ്റുകളില്‍ അലോട്ട്‌മെന്റ് നടത്തുന്നത് സംവരണ ലക്ഷ്യം തന്നെ അട്ടിമറിക്കാനിടയാക്കുന്നുവെന്നും ഇത് മൂലം മാര്‍ക്ക് കുറവുള്ള എന്നാല്‍ സംവരണ ആനുകൂല്യമുള്ള വിദ്യാര്‍ഥികളുടെ അവസരം നഷ്ടമാകും എന്നതിനാല്‍ അഡ്മിഷന്‍ നടപടികള്‍ പഴയ പ്രകാരം തന്നെ മുന്നോട്ടു നീക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.

എണ്ണൂറ് കൗമാര വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത സമ്മേളനം വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന ട്രഷറര്‍ നാസര്‍ ബാലുശ്ശേരി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് മൂനിസ് അന്‍സാരി അധ്യക്ഷനായി.

വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ സെക്രട്ടറി കെ. ജമാല്‍ മദനി, സംസ്ഥാന കൗണ്‍സിലര്‍ ഉമ്മര്‍ കാപ്പാട്, മണ്ഡലം സെക്രട്ടറി എന്‍.എന്‍. സലീം, വിസ്ഡം യൂത്ത് ജില്ലാ വൈസ് പ്രസിഡണ്ട് സയ്യിദ് സബീഹ് തങ്ങള്‍, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ സെക്രട്ടറി മുഹമ്മദ് ഫാഇസ്, സ്വാലിഹ് അല്‍ ഹികമി, ഫാരിസ് അല്‍ഹികമി, സി.പി.മുബശിര്‍ എന്നിവര്‍ സംസാരിച്ചു.

വിവിധ സെഷനുകളിലായി മുജാഹിദ് ബാലുശ്ശേരി, ഷാഫി സ്വബാഹി, സി. മുഹമ്മദ് അജ്മല്‍, ഡോ. സി.പി. അബ്ദുല്ല ബാസില്‍, അസ്‌കര്‍ ഒറ്റപ്പാലം, സഫീര്‍ അല്‍ഹിക്കമി, ശ്യക്കൂര്‍ ചക്കരക്കല്ല്, അബ്ദുല്‍ അഹദ് ചുങ്കത്തറ, ശമീല്‍ മഞ്ചേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.

സമാപന സമ്മേളനം വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡണ്ട് അര്‍ഷദ് അല്‍ഹികമി താനൂര്‍ ഉദ്ഘാടനം ചെയ്തു. ഒ.കെ. അബ്ദുല്ലത്തീഫ്, ഹംറാസ് കൊയിലാണ്ടി, ഒ. റഫീഖ്, സി.പി. സാജിദ്, സി.വി. അസീല്‍, ശുഐബ് കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63768/restore-higher-secondary-allotment-precedent-teenspace-student-conference)