---
title: "പോപുലര്‍ ഫ്രണ്ട് നാട്ടൊരുമ സമാപിച്ചു "
english_title: "The popular front has ended panthirikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63796/the-popular-front-has-ended-panthirikkara"
published_at: "2022-08-24T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305e395f3410_1nattoruma.JPG"
keywords: []
---

# പോപുലര്‍ ഫ്രണ്ട് നാട്ടൊരുമ സമാപിച്ചു 

> **Lead Summary:** **പന്തിരിക്കര** : പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പന്തിരിക്കര ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നാട്ടൊരുമ പന്തിരിക്കരയില്‍ സമാപിച്ചു.

## Article Content

**പന്തിരിക്കര** : പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പന്തിരിക്കര ഏരിയ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നാട്ടൊരുമ പന്തിരിക്കരയില്‍ സമാപിച്ചു.

ആഗസ്ത് 10 ന് ആരംഭിച്ച നാട്ടൊരുമയില്‍ ജൂനിയര്‍ ഫ്രണ്ട് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍, വനിതാ സംഗമം, കുടുംബ സംഗമം, പഠന ക്ലാസുകള്‍, വിദ്യാര്‍ത്ഥി സംഗമം, ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ്, മെഹന്ദി ഫെസ്റ്റ്, ഷൂട്ട് ഔട്ട് മത്സരം, കമ്പവലി മത്സരം, ആദരിക്കല്‍, കളരിപ്പയറ്റ്, കോല്‍ക്കളി തുടങ്ങി വിത്യസ്ത പരിപാടികള്‍ സംഘടിപ്പിച്ചു.

സമാപന സമ്മേളന പരിസരത്ത് ഒരുക്കിയ ഫാസിസ്റ്റ് വിരുദ്ധ സൗഹൃദ ചായമക്കാനി ഏറെ ശ്രധേയമായി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി അംഗം പി.വി. ശുഹൈബ് സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്തു.

സ്വാഗതസംഘം കണ്‍വീനര്‍ അസീസ് പന്തിരിക്കര സ്വാഗതവും വി. ഹമീദ് അധ്യക്ഷതയും വഹിച്ചു. സംസ്ഥാന സമിതി അംഗം സി.കെ. റാഷിദ്, കോഴിക്കോട് നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മത് അഷ്‌റഫ്, പി.സി. അഷ്‌റഫ്, അസൈനാര്‍ മൗലവി, അബ്ദുല്‍ ജലീല്‍ സഖാഫി, മാക്കൂല്‍ മുഹമ്മത്, അസ്മ പേരാമ്പ്ര, ഹസീന തെക്കോലത്ത്, റഷീദ് മുതിര്‍ക്കല്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63796/the-popular-front-has-ended-panthirikkara)