---
title: "വായനാശീലം പരിപോഷിപ്പിക്കാന്‍ സ്റ്റാഫ് ലൈബ്രറിക്ക് തുടക്കം കുറിച്ചു "
english_title: "A staff library was started to nurture the habit of reading"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63843/a-staff-library-was-started-to-nurture-the-habit-of-reading"
published_at: "2022-08-24T16:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6306059606c9d_1librory.jpg"
keywords: []
---

# വായനാശീലം പരിപോഷിപ്പിക്കാന്‍ സ്റ്റാഫ് ലൈബ്രറിക്ക് തുടക്കം കുറിച്ചു 

> **Lead Summary:** **പേരാമ്പ്ര : **അധ്യാപകരിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്‌കൂളില്‍ സ്റ്റാഫ് ലൈബ്രറിക്ക് തുടക്കം കുറിച്ചു.

## Article Content

**പേരാമ്പ്ര : **അധ്യാപകരിലെ വായനാശീലം പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്‌കൂളില്‍ സ്റ്റാഫ് ലൈബ്രറിക്ക് തുടക്കം കുറിച്ചു.

ഉദ്ഘാടന കര്‍മ്മം ലൈബ്രറി പുസ്തകങ്ങള്‍ സ്‌കൂള്‍ പ്രധാനധ്യാപിക ഇ. ആയിഷ ടീച്ചര്‍ക്ക് കൈമാറിക്കൊണ്ട് പി.ടി.എ പ്രസിഡണ്ട് കെ.സി മുഹമ്മദ് നിര്‍വ്വഹിച്ചു.

സ്റ്റാഫ് സെക്രട്ടറി ഇ.പി. അബ്ദുല്‍ ലത്തീഫ് സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രധാനധ്യാപിക ഇ. ആയിഷ അധ്യക്ഷത വഹിച്ചു. സ്

റ്റാഫ് ലൈബ്രേറിയന്‍ കെ. കെ. മുഹമ്മദ് ഷാഫി, സി. ഷമീര്‍, വി.പി. ജസീല്‍, സി.വി. ഷീജ, ഇ.ടി. മുബീന, മുഫീദ, കെ.പി. മുഹമ്മദ് റാഫി, പ്രജില റഹ്മത്ത് തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63843/a-staff-library-was-started-to-nurture-the-habit-of-reading)