---
title: "പേരാമ്പ്രയിലെ കഞ്ചാവ് വേട്ട: ഒന്നാം പ്രതിക്ക് പത്ത് വര്‍ഷം തടവ് രണ്ടാം പ്രതിയെ വിട്ടയച്ചു "
english_title: "Ganja poaching in Perampra: 1st accused gets 10 years imprisonment, 2nd accused released"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63893/ganja-poaching-in-perampra-1st-accused-gets-10-years-imprisonment-2nd-accused-released"
published_at: "2022-08-24T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630634250f5e8_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രയിലെ കഞ്ചാവ് വേട്ട: ഒന്നാം പ്രതിക്ക് പത്ത് വര്‍ഷം തടവ് രണ്ടാം പ്രതിയെ വിട്ടയച്ചു 

> **Lead Summary:** **പേരാമ്പ്ര:** പേരാമ്പ്രയിലെ വന്‍ കഞ്ചാവ് വേട്ടയില്‍ പോലീസ് കേസെടുത്ത രണ്ട് പ്രതികളില്‍ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി പത്ത് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.

## Article Content

**പേരാമ്പ്ര:** പേരാമ്പ്രയിലെ വന്‍ കഞ്ചാവ് വേട്ടയില്‍ പോലീസ് കേസെടുത്ത രണ്ട് പ്രതികളില്‍ ഒന്നാം പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി കോടതി പത്ത് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു.

വടകര നാര്‍ക്കോട്ടിക്ക്‌സ്‌പെഷ്യല്‍ കോടതി ജഡ്ജി വി.പി.എം.സുരേഷ് ബാബുവാണ് കേസിലെ ഒന്നാം പ്രതി കാസര്‍കോട് ഉപ്പള സ്വദേശി ലാല്‍ബാഗില്‍ കിരണ്‍കുമാര്‍.എച്ച് (24) നെയാണ് ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ 6 മാസം കൂടി തടവ് അനുഭവിക്കണം.

കേസിലെ മറ്റൊരു പ്രതി കാസര്‍കോട് ബായിക്കട്ടെ സ്വദേശി കിരണ്‍.ടി (27) യെയാണ് കോടതി വിട്ടയച്ചത്. 21_11-2020 തിയ്യതി പേരാമ്പ്ര പോലീസ് KL-10- AU- 8070 നമ്പര്‍ ഫോര്‍ഡ് ഫിഗോ കാറില്‍ 20 കിലോ 920 ഗ്രാം കഞ്ചാവ് കടത്തവെ പേരാമ്പ്ര സാഗര്‍ ഹോട്ടലിനു സമീപം വെച്ച് പീടികൂടി എന്നാണ് കേസ്.

മറ്റേ പ്രതിക്കെതിരെയുള്ള കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന് വിധിയില്‍ പറയുന്നു. രണ്ടാം പ്രതിക്കു വേണ്ടി അഡ്വക്കറ്റ് പി.പി.സുനില്‍കുമാര്‍ ഹാജരായി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63893/ganja-poaching-in-perampra-1st-accused-gets-10-years-imprisonment-2nd-accused-released)