---
title: "ഗ്യാസ്സ് സിലിണ്ടറില്‍ നിന്ന് ഗ്യാസ്സ് ലീക്കായി; പരിഭ്രാന്തരായി കോടേരിച്ചാല്‍ നിവാസികള്‍ "
english_title: "Gas leak from gas cylinder; Residents panicked perambra koderichal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63903/gas-leak-from-gas-cylinder-residents-panicked-perambra-koderichal"
published_at: "2022-08-24T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630640a7bb3b1_OBIT_CARD_JPG.JPG"
keywords: []
---

# ഗ്യാസ്സ് സിലിണ്ടറില്‍ നിന്ന് ഗ്യാസ്സ് ലീക്കായി; പരിഭ്രാന്തരായി കോടേരിച്ചാല്‍ നിവാസികള്‍ 

> **Lead Summary:** **പേരാമ്പ്ര: **വീട്ടിലെ ഗ്യാസ്സ് സിലിണ്ടറില്‍ നിന്ന് ഗ്യാസ്സ് ലീക്കായത് പരിസരവാസികളില്‍ പരിഭ്രാന്തി പരത്തി. കോടേരിച്ചാലില്‍ ചെമ്പ്ര പാലത്തിന് സമീപം വടക്കേ എളോല്‍ നാരായണന്റെ വീട്ടിലാണ് ഗ്യാസ് സിലണ്ടര്‍ ലീക്കായത്. ഇന്ന് ലഭിച്ച ഗ്യാസ്സ് സിലിണ്ടര്‍ സ്റ്റൗവില്‍ കണക്ട് ചെയ്യുന്നതിനിടയില്‍ വലിയ തോതില്‍ ഗ്യാസ്സ് ലീക്കായത് വീട്ടുകാരിലും സമീപവാസികളിലും പരിഭ്രാന്തി പരത്തി.

## Article Content

**പേരാമ്പ്ര: **വീട്ടിലെ ഗ്യാസ്സ് സിലിണ്ടറില്‍ നിന്ന് ഗ്യാസ്സ് ലീക്കായത് പരിസരവാസികളില്‍ പരിഭ്രാന്തി പരത്തി. കോടേരിച്ചാലില്‍ ചെമ്പ്ര പാലത്തിന് സമീപം വടക്കേ എളോല്‍ നാരായണന്റെ വീട്ടിലാണ് ഗ്യാസ് സിലണ്ടര്‍ ലീക്കായത്. ഇന്ന് ലഭിച്ച ഗ്യാസ്സ് സിലിണ്ടര്‍ സ്റ്റൗവില്‍ കണക്ട് ചെയ്യുന്നതിനിടയില്‍ വലിയ തോതില്‍ ഗ്യാസ്സ് ലീക്കായത് വീട്ടുകാരിലും സമീപവാസികളിലും പരിഭ്രാന്തി പരത്തി.

സിലിണ്ടര്‍ എന്തു ചെയ്യണമെന്നറിയതെ വീടിന് പുറത്ത് പറമ്പിലേക്ക് മാറ്റി അഗ്‌നിരകഷാ സേനയെ വിവരമറിയിക്കുകയായിരുന്നു. പേരാമ്പ്ര അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും അസിഃ സ്റ്റേഷന്‍ ഓഫിസ്സര്‍മാരായ എം പ്രദീപന്‍, പി.സി പ്രേമന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ ഒരു യൂണിറ്റ് സ്ഥലത്തെത്തി സിലിണ്ടറിലെ ലീക്ക് അവസാനിപ്പിക്കുകയും വീട്ടുകാര്‍ക്കും പരിസരവാസികള്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.

ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസ്സര്‍മാരായ എ ഷിജിത്ത്, പി.കെ സിജീഷ്, അശ്വിന്‍ഗോവിന്ദ്, കെ അജേഷ് എന്നിവര്‍ പങ്കാളികളായി. പേരാമ്പ്രയിലെ ഗതാഗതക്കുരുക്ക് അഗ്നി രക്ഷാ സേനയ്ക്ക് സംഭവസ്ഥലത്ത് വേഗത്തിലെത്തുന്നതിന് തടസ്സം സൃഷ്ടിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63903/gas-leak-from-gas-cylinder-residents-panicked-perambra-koderichal)