---
title: "തോടിന്റെ ശോച്യാവസ്ഥ; മുയിപ്പോത്ത് കഴുക്കോട് വയല്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് "
english_title: "Poor condition of the ditch; Muipoth Vurghkode field farmers to protest"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63909/poor-condition-of-the-ditch-muipoth-vurghkode-field-farmers-to-protest"
published_at: "2022-08-24T21:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6306532aa97af_OBIT_CARD_JPG.JPG"
keywords: []
---

# തോടിന്റെ ശോച്യാവസ്ഥ; മുയിപ്പോത്ത് കഴുക്കോട് വയല്‍ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക് 

> **Lead Summary:** **മുയിപ്പോത്ത്: **വണ്ണാത്തി കുനി -കിഴക്ക്യാല്‍ താഴ തോടിന്റെ ശോച്യാവസ്ഥ കാരണം മുയിപ്പോത്ത് കഴുക്കോട് വയല്‍ പാടശേഖരത്തില്‍ കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ വളരെയധികം പ്രയാസപ്പെടുകയാണ്. ഏകദേശം നൂറേക്കര്‍ വരുന്ന ഈ പാടശേഖരത്തിന്റെ മധ്യഭാഗത്ത് കൂടി കടന്ന് പോകുന്ന തോട് പൂര്‍ണ്ണമായും തകര്‍ന്ന് ഈ വര്‍ഷം കൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

## Article Content

**മുയിപ്പോത്ത്: **വണ്ണാത്തി കുനി -കിഴക്ക്യാല്‍ താഴ തോടിന്റെ ശോച്യാവസ്ഥ കാരണം മുയിപ്പോത്ത് കഴുക്കോട് വയല്‍ പാടശേഖരത്തില്‍ കൃഷിയിറക്കാനാകാതെ കര്‍ഷകര്‍ വളരെയധികം പ്രയാസപ്പെടുകയാണ്. ഏകദേശം നൂറേക്കര്‍ വരുന്ന ഈ പാടശേഖരത്തിന്റെ മധ്യഭാഗത്ത് കൂടി കടന്ന് പോകുന്ന തോട് പൂര്‍ണ്ണമായും തകര്‍ന്ന് ഈ വര്‍ഷം കൃഷിയിറക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.

അധികൃതരുടെ അനാസ്ഥക്കെതിരെ സപ്തംബര്‍ 3ാം തിയ്യതി ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്താന്‍ പാടശേഖര സമിതി ജനറല്‍ ബോഡി യോഗം തിരുമാനിച്ചു. യോഗത്തില്‍ പാച്ചിലനിലത്ത് കുഞ്ഞമ്മദ് അധ്യക്ഷനായി.

പുതിയ ഭാരവാഹികളായി നൗഫല്‍ വട്ടക്കണ്ടി ( പ്രസിഡന്റ്) ജയഗോവിന്ദന്‍ (സെക്രട്ടറി ), വി കുഞ്ഞബ്ദുല്ല ( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63909/poor-condition-of-the-ditch-muipoth-vurghkode-field-farmers-to-protest)