---
title: "വീടിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി മരിച്ചു "
english_title: "A resident of Koothali died after falling from the top of his house and receiving treatment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63913/a-resident-of-koothali-died-after-falling-from-the-top-of-his-house-and-receiving-treatment"
published_at: "2022-08-24T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63065b40eeb17_OBIT_CARD_JPG.JPG"
keywords: []
---

# വീടിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി മരിച്ചു 

> **Lead Summary:** **പേരാമ്പ്ര: **വീടിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി മരിച്ചു. മൂരികുത്തി മുണ്ടോട്ടില്‍ മൊയ്തി ആണ് മരിച്ചത്. ആഗസ്റ്റ് 15 ന് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയില്‍ വീണ് പരുക്കേല്‍ക്കുകയായിരുന്നു.

## Article Content

**പേരാമ്പ്ര: **വീടിന് മുകളില്‍ നിന്ന് വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന കൂത്താളി സ്വദേശി മരിച്ചു. മൂരികുത്തി മുണ്ടോട്ടില്‍ മൊയ്തി ആണ് മരിച്ചത്. ആഗസ്റ്റ് 15 ന് വീടിന്റെ ടെറസ് വൃത്തിയാക്കുന്നതിനിടയില്‍ വീണ് പരുക്കേല്‍ക്കുകയായിരുന്നു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സക്കിടെ ഇന്ന് കാലത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇന്ന് വൈകിട്ടോടെ കല്ലൂര്‍ കൂത്താളി ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ഭാര്യ: ആയിശ. മക്കള്‍: ഷമീര്‍, സുനീറ. മരുമക്കള്‍: ഷഹീദ, ബഷീര്‍ (നൊച്ചാട്). സഹോദരങ്ങള്‍: പാത്തു, മറിയം.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63913/a-resident-of-koothali-died-after-falling-from-the-top-of-his-house-and-receiving-treatment)