---
title: "സമൂഹ സഹവാസ സഹവര്‍ത്തിത്വ ക്യാമ്പിന് തുടക്കമായി "
english_title: "Community co-operation camp has started perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/63982/community-co-operation-camp-has-started-perambra"
published_at: "2022-08-25T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630711a71dd0d_1camb.jpg"
keywords: []
---

# സമൂഹ സഹവാസ സഹവര്‍ത്തിത്വ ക്യാമ്പിന് തുടക്കമായി 

> **Lead Summary:** ** പേരാമ്പ്ര:** മദര്‍ തെരേസ ബിഎഡ് കോളേജില്‍ സമൂഹ സഹവാസ സഹവര്‍ത്തിത്വ ക്യാമ്പിന് തുടക്കമായി. ഓഗസ്റ്റ് 24 മുതല്‍ 27 വരെ നീളുന്ന ചതുര്‍ദിന സമൂഹ സഹവാസ സഹവര്‍ത്തിത്വ ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.

## Article Content

** പേരാമ്പ്ര:** മദര്‍ തെരേസ ബിഎഡ് കോളേജില്‍ സമൂഹ സഹവാസ സഹവര്‍ത്തിത്വ ക്യാമ്പിന് തുടക്കമായി. ഓഗസ്റ്റ് 24 മുതല്‍ 27 വരെ നീളുന്ന ചതുര്‍ദിന സമൂഹ സഹവാസ സഹവര്‍ത്തിത്വ ക്യാമ്പിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു.

സ്റ്റുഡന്റ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ അനുമോദ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ ക്യാമ്പിന്റെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.

മാനേജര്‍ ജോസഫ് വയലില്‍ സിഎംഐ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ കെ. രതീഷ്, സിസ്റ്റര്‍ ഗ്രേസ്ലിന്‍. കെ ജോസഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/63982/community-co-operation-camp-has-started-perambra)