---
title: "മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസെറ്റിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ പരിശോധിക്കണം: കെ.പി. മോഹനന്‍ എംഎല്‍എ"
english_title: "Govt should check functioning of Multi State Cooperative Societies: K.P. Mohanan MLA kozhikkod"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64051/govt-should-check-functioning-of-multi-state-cooperative-societies-kp-mohanan-mla-kozhikkod"
published_at: "2022-08-25T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630740df19ca2_12.jpg"
keywords: []
---

# മള്‍ട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസെറ്റിയുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ പരിശോധിക്കണം: കെ.പി. മോഹനന്‍ എംഎല്‍എ

> **Lead Summary:** ** കോഴിക്കോട്:** കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ അവകാശപത്രിക സമര്‍പ്പണവും സെക്രട്ടറിയേറ്റ് ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ കെ.പി. മോഹനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡന്റ് സി. സുജിത്ത് അധ്യക്ഷത വഹിച്ചു.

## Article Content

** കോഴിക്കോട്:** കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ അവകാശപത്രിക സമര്‍പ്പണവും സെക്രട്ടറിയേറ്റ് ധര്‍ണ്ണയും സംഘടിപ്പിച്ചു. ധര്‍ണ്ണ കെ.പി. മോഹനന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡന്റ് സി. സുജിത്ത് അധ്യക്ഷത വഹിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഒത്താശയോടെ കേരളത്തില്‍ ഒരു നിയന്ത്രണവും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി സ്‌റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസെറ്റികളും നിധിപോലെയുള്ള ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കെ.പി. മോഹനന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

വന്‍ പലിശ വാഗ്ദാനം ചെയ്തു കൊണ്ട് പൊതുജനങ്ങളില്‍ നിന്ന് സ്വീകരിക്കുന്ന നിക്ഷേപങ്ങള്‍ എവിടേക്കാണ് പോകുന്നത് എന്നും ഇതിന്റെ ആസ്ഥാനം എവിടെയാണെന്നും നിക്ഷേപം വഴി സ്വീകരിക്കുന്ന സംഖ്യകള്‍ ആര്‍ക്കാണ് നല്‍കുന്നതെന്നും ബദ്ധപ്പെട്ട അധികാരികള്‍ വ്യക്തമാക്കണമെന്നും അദ്‌ദേഹം കൂട്ടിച്ചേര്‍ത്തു.

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റര്‍ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സഹകരണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി പിടിച്ചു കൊണ്ടും, ജീവനക്കാരുടേയും സഹകാരികളുടെയും അവകാശങ്ങള്‍ ഉന്നയിച്ചു കൊണ്ടും സഹകരണ രംഗത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടുമുള്ള അവകാശപത്രിക സഹകരണമന്ത്രിക്കും, രജിസ്ട്രാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും സമര്‍പ്പിച്ചു.

സഹകരണ വെല്‍ ഫെയര്‍ ഫണ്ട് ബോര്‍ഡ് അംഗം എന്‍.കെ വല്‍സന്‍, മുന്‍ മന്ത്രി സുരേന്ദ്രന്‍ പിള്ള, സണ്ണി തോമസ്, എന്‍.എം. നായര്‍, അരുണ്‍ ചാരുപാറ, സംഘടന ഭാരവാഹികളായ ഷോബിന്‍ തോമസ്, സി.പി. രാജന്‍, രവീന്ദ്രന്‍ കുന്നോത്ത്, മധുമേപ്പൂ കട, പ്രദീപ് ദിവാകരന്‍ വിഴിഞ്ഞം, പി. പ്രസീത് കുമാര്‍, പ്രകാശന്‍, കെ. ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64051/govt-should-check-functioning-of-multi-state-cooperative-societies-kp-mohanan-mla-kozhikkod)