---
title: "എംഡിഎമ്മുമായി കൂരാച്ചുണ്ടില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ കാവുന്തറ, നടുവണ്ണൂര്‍ സ്വദേശികളും "
english_title: "Three arrested in Koorachund with MDM; Among those arrested are natives of kavunthara and Naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64127/three-arrested-in-koorachund-with-mdm-among-those-arrested-are-natives-of-kavunthara-and-naduvannur"
published_at: "2022-08-25T20:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63078db574eb7_OBIT_CARD_JPG.JPG"
keywords: []
---

# എംഡിഎമ്മുമായി കൂരാച്ചുണ്ടില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; അറസ്റ്റിലായവരില്‍ കാവുന്തറ, നടുവണ്ണൂര്‍ സ്വദേശികളും 

> **Lead Summary:** ** കൂരാച്ചുണ്ട്: **എം.ഡി എമ്മുമായി കൂരാച്ചുണ്ടില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പഴേരി ഹസ്സന്‍ മകന്‍ റിയാസ് ഹസ്സന്‍, കാവുന്തറ സ്വദേശി മുഹമ്മദ് റിയാസ്, നടുവണ്ണൂര്‍ സ്വദേശി ജിതിന്‍ എന്നിവരെയാണ് കൂരാച്ചുണ്ട് എസ്എച്ച്ഒ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

## Article Content

** കൂരാച്ചുണ്ട്: **എം.ഡി എമ്മുമായി കൂരാച്ചുണ്ടില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പഴേരി ഹസ്സന്‍ മകന്‍ റിയാസ് ഹസ്സന്‍, കാവുന്തറ സ്വദേശി മുഹമ്മദ് റിയാസ്, നടുവണ്ണൂര്‍ സ്വദേശി ജിതിന്‍ എന്നിവരെയാണ് കൂരാച്ചുണ്ട് എസ്എച്ച്ഒ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.

68.520 ഗ്രാമുമായാണ് ഇവരെ പിടികൂടിയത്. അളവ് എടുക്കാനുള്ള പാത്രം, തൂക്കമെടുക്കാനുള്ള ഇലക്ട്രോണിക് മെഷിന്‍ എന്നിവയും കസ്റ്റടിയില്‍ എടുത്തിട്ടുണ്ട് .രഹസ്യ വിവരത്തെ തുടര്‍ന്നാണ് പോലീസ് വാഹനം പിന്തുടര്‍ന്നത്.

MHO4 CZ 31 എന്ന മഹാരാഷ്ട്ര റജിസ്‌ട്രേഷനുള്ള കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. റിയാസ് ഹസ്സന്‍ അഞ്ച് മാസം മുമ്പ് ബാലുശ്ശേരി പോലീസ് നടുവണ്ണൂരില്‍ നിന്നും എംഡിഎം കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64127/three-arrested-in-koorachund-with-mdm-among-those-arrested-are-natives-of-kavunthara-and-naduvannur)