---
title: "ചെറുവണ്ണൂരിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടിനെതിരെ ബിജെപി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി "
english_title: "BJP panchayat office held a march against the irregularity in employment guarantee scheme in Cheruvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64203/bjp-panchayat-office-held-a-march-against-the-irregularity-in-employment-guarantee-scheme-in-cheruvannur"
published_at: "2022-08-26T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6308522b3153a_1march1.jpg"
keywords: []
---

# ചെറുവണ്ണൂരിലെ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേടിനെതിരെ ബിജെപി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി 

> **Lead Summary:** ** പേരാമ്പ്ര** : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിലെ ഗുരുതര ക്രമക്കേടില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

## Article Content

** പേരാമ്പ്ര** : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിലെ ഗുരുതര ക്രമക്കേടില്‍ നടപടി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി.

പഞ്ചായത്തിലെ ചില മേറ്റ്മാര്‍ അധികാര ദുര്‍വിനിയോഗം നടത്തി തൊഴിലാളികളെ പിഡിപ്പിക്കുന്നതിനെതിരെയും അവധി ദിവസത്തിലും ജോലി ചെയ്യിച്ച് തൊഴിലാളികളെ ദ്രോഹിക്കുന്നതിനും, തൊഴിലുറപ്പില്‍ അശാസ്ത്രിയമായി പണിയെടുപ്പിച്ച് അഴിമതി നടത്തുന്നതിനുമെതിരെയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.

മാര്‍ച്ച് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയെ രാഷ്രിയ വല്‍ക്കരിച്ച് സിപിഎം പദ്ധതിയെ തകര്‍ക്കാനുള്ള ആസൂത്രിത നിക്കമാണ് നടത്തുന്നതെന്ന് കെ.കെ. രജീഷ് ആരോപിച്ചു.

നരേന്ദ്ര മോദി സര്‍ക്കാര്‍ തൊഴിലുറപ്പിനെ ശാസ്ത്രിയമായും, തൊഴിലാളി സൗഹൃദമായും നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ തൊഴിലാളികള്‍ക്കിടയില്‍ നുണപ്രചരണം നടത്തി അരാജകത്വം സ്യഷ്ടിക്കാനാണ് സിപിഎം ഉം കോണ്‍ഗ്രസ്സും ശ്രമിക്കുന്നതെന്നും കെ.കെ. രജീഷ് കുറ്റപ്പെടുത്തി. ബി ജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. വിനോദന്‍ അദ്ധ്യക്ഷത വഹിച്ചു.

എം. പ്രകാശന്‍, ടി.എം. ഹരിദാസ്, കെ.പി. ബാബു, ബാബു പിലാറത്ത്, കെ.പി.ടി. വല്‍സലന്‍, ഡി.കെ. മനു, കെ. രാജന്‍, സി. ബാലകൃഷ്ണന്‍ എന്നിവര്‍ സംസംസാരിച്ചു. എം. ഭാസ്‌ക്കരന്‍, ബാബു മരുതിയാട്ട് ടി.പി. ദാമോധരന്‍, ബാബു പുളക്കൂല്‍, കെ.പി. കണാരന്‍, ദേവി പിലാറത്ത്, രാധ ചുള്ളിയന്റവിട, കെ. സുനിജ എന്നിവര്‍ നേത്യത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64203/bjp-panchayat-office-held-a-march-against-the-irregularity-in-employment-guarantee-scheme-in-cheruvannur)