---
title: "നഷ്ടപരിഹാരം നല്‍കണം; കേരള കോണ്‍ഗ്രസ്സ് (എം) "
english_title: "Compensation must be paid; Kerala Congress (M) perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64205/compensation-must-be-paid-kerala-congress-m-perambra"
published_at: "2022-08-26T11:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63085ee2021c8_1anay.jpg"
keywords: []
---

# നഷ്ടപരിഹാരം നല്‍കണം; കേരള കോണ്‍ഗ്രസ്സ് (എം) 

> **Lead Summary:** ** പേരാമ്പ്ര : **തെരുവ് നായയുടെ കടിയേറ്റു മരിച്ച കൂത്താളി സ്വദേശി ചന്ദ്രികയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) പേരാമ്പ്ര മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര : **തെരുവ് നായയുടെ കടിയേറ്റു മരിച്ച കൂത്താളി സ്വദേശി ചന്ദ്രികയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) പേരാമ്പ്ര മണ്ഡലം കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച വാക്‌സിന്‍ സ്വീകരിച്ചിട്ടും വീട്ടമ്മ മരിച്ചത് സമഗ്ര അന്വേഷണം നടത്തണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ ശ്രീധരന്‍ മുതുവണ്ണാച്ച അധ്യക്ഷത വഹിച്ചു.

മനോജ് പാലേരി, പ്രശാന്ത് കുമ്പളം, സുരേന്ദ്രന്‍ പാലേരി, രാമദാസ് കൂത്താളി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64205/compensation-must-be-paid-kerala-congress-m-perambra)