---
title: "അത്തൂനി ദേവി ക്ഷേത്രത്തില്‍ പ്രതിഭാസംഗമം നടത്തി"
english_title: "Athuni Devi performed the Phenomenagam at the temple kottur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64235/athuni-devi-performed-the-phenomenagam-at-the-temple-kottur"
published_at: "2022-08-26T12:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630869d82199c_1a22.jpg"
keywords: []
---

# അത്തൂനി ദേവി ക്ഷേത്രത്തില്‍ പ്രതിഭാസംഗമം നടത്തി

> **Lead Summary:** ** പേരാമ്പ്ര** : കോട്ടൂര്‍ കുന്നരം വെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ പ്രതിഭാസംഗമം നടത്തി. പ്രദേശത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചവരെ ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

## Article Content

** പേരാമ്പ്ര** : കോട്ടൂര്‍ കുന്നരം വെള്ളി അത്തൂനി ദേവി ക്ഷേത്രത്തില്‍ പ്രതിഭാസംഗമം നടത്തി. പ്രദേശത്ത് എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ചവരെ ക്ഷേത്ര പരിപാലന സമിതിയുടെ നേതൃത്വത്തില്‍ ആദരിച്ചു.

കോട്ടൂര്‍ പഞ്ചായത്ത് പത്തൊന്‍മ്പതാം വാര്‍ഡ് അംഗം കെ.പി. മനോഹരന്‍ ഉപഹാരം നല്‍കി അനുമോദിച്ചു. ക്ഷേത്ര പരിപാലന സമിതി പ്രസിഡന്റ്  സി. സതീശന്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.

സെക്രട്ടറി കെ. അശോകന്‍, സി.എച്ച്. ബാലന്‍, യു.പി. ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64235/athuni-devi-performed-the-phenomenagam-at-the-temple-kottur)