---
title: "കരുവണ്ണൂരില്‍ കോണ്‍ഗ്രസ്സ് ശില്പശാല സംഘടിപ്പിച്ചു"
english_title: "Congress held a workshop at Karuvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64293/congress-held-a-workshop-at-karuvannur"
published_at: "2022-08-26T15:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63089af016191_1shilpashala.jpg"
keywords: []
---

# കരുവണ്ണൂരില്‍ കോണ്‍ഗ്രസ്സ് ശില്പശാല സംഘടിപ്പിച്ചു

> **Lead Summary:** **കരുവണ്ണൂര്‍ :** ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ശില്പശാല സംഘടിപ്പിച്ചു. കരുവണ്ണൂരില്‍ വെച്ച് നടന്ന ശില്പശാല മനോജ് അഴകത്ത് ഉദ്ഘാടനം ചെയ്തു. ശങ്കരന്‍ പുതുക്കൂടി അധ്യക്ഷത വഹിച്ചു.

## Article Content

**കരുവണ്ണൂര്‍ :** ബൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സ് ശില്പശാല സംഘടിപ്പിച്ചു. കരുവണ്ണൂരില്‍ വെച്ച് നടന്ന ശില്പശാല മനോജ് അഴകത്ത് ഉദ്ഘാടനം ചെയ്തു. ശങ്കരന്‍ പുതുക്കൂടി അധ്യക്ഷത വഹിച്ചു.

നടുവണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് എ.പി. ഷാജി, ബ്ലോക്ക് സെക്രട്ടറി കെ.സി. റഷീദ്, മണ്ഡലം സെക്രട്ടറിമാരായ സത്യന്‍, സത്യന്‍ കുളിയപൊയില്‍, സി.എം. സുധീഷ്, രാമചന്ദ്രന്‍ പരപ്പില്‍, കെഎസ്‌യു പ്രസിഡന്റ് ഫായിസ് നടുവണ്ണൂര്‍, സി.എം. ഇമ്പിച്ചി മൊയ്ദി, സി.എം. കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.

26-8-2022 ന് കാഞ്ഞഊര്‍ താഴെ- പിഎച്ച്‌സി റോഡിന്റെ പ്രശ്‌നം പരിഹാരം ഉടന്‍ നടത്തുന്നതിന് കോണ്‍ഗ്രസ പ്രക്ഷോഭ പരിപാടിയ്ക്കു തുടക്കമിടുന്നുവെന്ന് പരിപാടിയില്‍ അറിയിച്ചു. വിനോദ് കുന്നത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64293/congress-held-a-workshop-at-karuvannur)