---
title: "കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു "
english_title: "The roof of the house collapsed due to heavy rain "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64420/the-roof-of-the-house-collapsed-due-to-heavy-rain"
published_at: "2022-08-27T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309a7e8b6eae_1veedu_thakarnnu.jpg"
keywords: []
---

# കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകര്‍ന്നു 

> **Lead Summary:** **കായണ്ണ:** കായണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കക്കാടുമ്മല്‍ അഷറഫിന്റെ ഓടിട്ട വീടിന്റെ മേല്‍ക്കൂര കനത്ത മഴയില്‍ തകര്‍ന്നു. ചുമരിനും വിള്ളലേറ്റു. അഷറഫും ഭാര്യ ഫെമിനയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.

## Article Content

**കായണ്ണ:** കായണ്ണ പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കക്കാടുമ്മല്‍ അഷറഫിന്റെ ഓടിട്ട വീടിന്റെ മേല്‍ക്കൂര കനത്ത മഴയില്‍ തകര്‍ന്നു. ചുമരിനും വിള്ളലേറ്റു. അഷറഫും ഭാര്യ ഫെമിനയും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളു.

തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നെന്ന് അഷറഫ് പറഞ്ഞു. 3 ലക്ഷത്തോളം രൂപയുടെ നാശ നഷ്ടം കണക്കാക്കുന്നു. വില്ലേജ് പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.

ചുമരിന് പൊട്ടുള്ളതിനാല്‍ വീട്ടില്‍ താമസിക്കുന്നത് ഭയപ്പാടോടെയാണെന്നും അവര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64420/the-roof-of-the-house-collapsed-due-to-heavy-rain)