---
title: "ഉന്നത വിജയം നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു "
english_title: "Applications are invited for awarding high achievers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64488/applications-are-invited-for-awarding-high-achievers"
published_at: "2022-08-27T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309dc94e05c0_1devasyam.jpg"
keywords: []
---

# ഉന്നത വിജയം നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു 

> **Lead Summary:** **പേരാമ്പ്ര: **ഉന്നത വിജയം നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

## Article Content

**പേരാമ്പ്ര: **ഉന്നത വിജയം നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

മലബാര്‍ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടിവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2022 ലെ എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും, സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയില്‍ എല്ലാവിഷയങ്ങള്‍ക്കും എ1 ഉം നേടിയവര്‍ക്ക് പാരിതോഷികം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്സിക്യൂട്ടിവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി സെക്രട്ടറിയുടെ ഓഫീസില്‍ സെപ്റ്റംബര്‍ 9 ന് വൈകുന്നേരം 5 മണി വരെ സ്വീകരിക്കുമെന്നും സമയ പരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ലെന്നും അധികൃതര്‍ അറിയിച്ചു. ഫോണ്‍-0495 2360720

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64488/applications-are-invited-for-awarding-high-achievers)