---
title: "മേപ്പയ്യൂരില്‍ ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള"
english_title: "Loan-license-subsidy fair at Mepayyur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64498/loan-license-subsidy-fair-at-mepayyur"
published_at: "2022-08-27T15:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6309e9718b94d_1lone.jpg"
keywords: []
---

# മേപ്പയ്യൂരില്‍ ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള

> **Lead Summary:** ** മേപ്പയ്യൂര്‍: **ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിക്കുന്നു.

## Article Content

** മേപ്പയ്യൂര്‍: **ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തില്‍ ലോണ്‍-ലൈസന്‍സ്-സബ്സിഡി മേള സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 29 ന് ഉച്ചയ്ക്ക് 2.30 ന് പഞ്ചായത്ത് ഹാളില്‍ നടക്കുന്ന മേള പ്രസിഡന്റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്യും.

ചെറുകിട സംരംഭകര്‍ക്കുള്ള ഉദ്യം രജിസ്ട്രേഷന്‍, കെഎസ്‌ഐഎഫ്ടി രജിസ്ട്രേഷന്‍, ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍, ലൈസന്‍സ് എന്നിവ മേളയില്‍ ലഭ്യമാക്കും.

വായ്പ അനുവദിച്ചവര്‍ക്കുള്ള കത്തും പുതുതായി വായ്പ ആവശ്യമുള്ള സംരംഭകരുടെ ക്വട്ടേഷനുള്ള അപേക്ഷയും മേളയിലൂടെ നല്‍കാവുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64498/loan-license-subsidy-fair-at-mepayyur)