---
title: "കല്പത്തൂര്‍ കോഴിമുക്ക് കൈരളി ഗ്രന്ഥാലയം എഴുത്തുകാരെ ആദരിച്ചു "
english_title: "Kalpathur Kozhimuk Kairali Library honored the writers"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64551/kalpathur-kozhimuk-kairali-library-honored-the-writers"
published_at: "2022-08-27T18:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630a1d215bdcb_11atharav.jpg"
keywords: []
---

# കല്പത്തൂര്‍ കോഴിമുക്ക് കൈരളി ഗ്രന്ഥാലയം എഴുത്തുകാരെ ആദരിച്ചു 

> **Lead Summary:** ** കോഴിമുക്ക്:** കല്പത്തൂര്‍ കോഴിമുക്ക് കൈരളി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ എഴുത്തുകാരെ ആദരിച്ചു. സ്വാതന്ത്രദിന ക്വിസ് മത്സര വിജയികള്‍ക്കുള്ള ഉപഹാര വിതരണവും ഗ്രന്ഥാലയം നടത്തിയ വായനാ മത്സര ക്വിസ് മാസ്റ്റര്‍ക്കുള്ള ക്യാഷ് അവാര്‍ഡും നല്‍കി.

## Article Content

** കോഴിമുക്ക്:** കല്പത്തൂര്‍ കോഴിമുക്ക് കൈരളി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ എഴുത്തുകാരെ ആദരിച്ചു. സ്വാതന്ത്രദിന ക്വിസ് മത്സര വിജയികള്‍ക്കുള്ള ഉപഹാര വിതരണവും ഗ്രന്ഥാലയം നടത്തിയ വായനാ മത്സര ക്വിസ് മാസ്റ്റര്‍ക്കുള്ള ക്യാഷ് അവാര്‍ഡും നല്‍കി.

പരിപാടിയുടെ ഉല്‍ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിസണ്ട് പാത്തുമ്മ നിര്‍വ്വഹിച്ചു. ക്യാഷ് അവാര്‍ഡ് നിഷ കോമത്ത് ഏറ്റു വാങ്ങി. ചടങ്ങില്‍ കെ. എം. ചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു.

കോഴിക്കോട് ജില്ലാ കൗണ്‍സില്‍ അംഗം ടി.സി. കുഞ്ഞമ്മദ് പരിപാടിയില്‍ എഴുത്തുകാരെ ആദരിക്കുകയും സ്വാതന്ത്ര്യദിന ക്വിസ് മല്‍സര വിജയികള്‍ക്കുള്ള ഉപഹാരങ്ങളും നല്‍കി.

കെ.സി. രാജന്‍, മനോജ് പൊന്‍പറ, രാമചന്ദ്രന്‍ കിടാവ്, സദന്‍ കല്പത്തൂര്‍ എന്നീ എഴുത്തുകാരെ ടി.എം. ബാലകൃഷ്ണന്‍ പരിചയപ്പെടുത്തി. കെ.സി. കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ഇ. രാജന്‍, രാമചന്ദ്രന്‍ കിടാവ്, കെ.കെ. ബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64551/kalpathur-kozhimuk-kairali-library-honored-the-writers)