---
title: "വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ "
english_title: "A young man was arrested in the case of rape by promise of marriage"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64591/a-young-man-was-arrested-in-the-case-of-rape-by-promise-of-marriage"
published_at: "2022-08-27T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630a45d8e7302_1peedanqm.jpg"
keywords: []
---

# വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര:** വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വാടക വീട്ടില്‍ താമസിക്കുന്ന 18 കാരിയെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായത്.

## Article Content

**പേരാമ്പ്ര:** വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വാടക വീട്ടില്‍ താമസിക്കുന്ന 18 കാരിയെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഢിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിലായത്.

കൊയിലാണ്ടി കൊല്ലത്തെ നങ്ങാംവീട്ടില്‍ അഭിനന്ദിനെയാണ് (21) പേരാമ്പ്ര ഇന്‍സ്പക്ടര്‍ എം. സജീവ്കുമാര്‍ അറസ്റ്റ് ചെയ്തത്. പേരാമ്പ്ര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്റ് ചെയ്തു.

ജനുവരിയിലാണ് സംഭവം നടന്നതെന്നും സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ വീട്ടില്‍ വെച്ച് പീഢിപ്പിച്ചുവെന്നുമാണ് പരാതി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64591/a-young-man-was-arrested-in-the-case-of-rape-by-promise-of-marriage)