---
title: "അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു "
english_title: "A young man was arrested in the case of rape by promise of marriage perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64597/a-young-man-was-arrested-in-the-case-of-rape-by-promise-of-marriage-perambra"
published_at: "2022-08-27T22:12:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630a4be6e06c8_1apakadam1.jpg"
keywords: []
---

# അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു 

> **Lead Summary:** **മുയിപ്പോത്ത് :** ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുയിപ്പോത്ത് പയോളി പൊയില്‍ അതുല്‍ ആണ് മരിച്ചത്.

## Article Content

**മുയിപ്പോത്ത് :** ബൈക്ക് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുയിപ്പോത്ത് പയോളി പൊയില്‍ അതുല്‍ ആണ് മരിച്ചത്.

ആഗസ്റ്റ് 23 ന് മുയിപ്പോത്ത് പാലച്ചുവട് റോഡില്‍ അതുല്‍ സഞ്ചരിച്ച ബൈക്കും എതിരെ വന്ന സ്‌ക്കൂട്ടറുമായി കൂട്ടിയിട്ടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ അതുല്‍ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് വൈകിട്ട് 5.30 ഓടെ മരണത്തിന് കീഴടങ്ങി.

അതുല്‍ എസ്എഫ്‌ഐ കുറ്റിയില്‍ പീടിക യൂണിറ്റ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുമാണ്. ബിടെക് ബിരുധധാരിയായ അതുല്‍ അവിവാഹിതനാണ്.

പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാളെ ഉച്ച കഴിഞ്ഞ് വീട്ടുവളപ്പില്‍ സംസ്‌ക്കരിക്കും. അച്ഛന്‍ പയോളി നാരായണന്‍. അമ്മ അജിത ( ഇരുവരും സിപിഐ എം കുറ്റിയില്‍ പീടിക ബ്രാഞ്ച് കമ്മിറ്റി അംഗങ്ങള്‍ ). സഹോദരന്‍ അമല്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64597/a-young-man-was-arrested-in-the-case-of-rape-by-promise-of-marriage-perambra)