---
title: "എസ്.സി-എസ്.ടി പേരാമ്പ്ര നിയോജക മണ്ഡലം കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു "
english_title: "SC-ST Perampra Constituency Coordination Committee to celebrate Ayyankali's birthday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64665/sc-st-perampra-constituency-coordination-committee-to-celebrate-ayyankalis-birthday"
published_at: "2022-08-28T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b0cc5aa369_OBIT_CARD_JPG.JPG"
keywords: []
---

# എസ്.സി-എസ്.ടി പേരാമ്പ്ര നിയോജക മണ്ഡലം കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളിയുടെ ജന്മദിനം ആഘോഷിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മഹാത്മ അയ്യങ്കാളിയുടെ 159-ാം ജന്മദിനാഘോഷം എസ്.സി-എസ്.ടി പേരാമ്പ്ര നിയോജക മണ്ഡലം കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നടന്നു.

## Article Content

**പേരാമ്പ്ര:** മഹാത്മ അയ്യങ്കാളിയുടെ 159-ാം ജന്മദിനാഘോഷം എസ്.സി-എസ്.ടി പേരാമ്പ്ര നിയോജക മണ്ഡലം കോഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്രയില്‍ നടന്നു.

ചേനോളി റോഡ് തണല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി വടകര പാര്‍ലമെന്റ് എം.പി കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് വാസു വേങ്ങേരി അധ്യക്ഷനായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ഡോ. എം.പി മനോജ് മുഖ്യപ്രഭാഷണം നടത്തി.

തുടര്‍ന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദും ജീവകാരുണ്യ പ്രവര്‍ത്തകരെ ആദരിക്കല്‍ മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആലീസ് മാത്യുവും കലാകാരന്മാരെ ആദരിക്കല്‍ പേരാമ്പ്ര പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എം.സജീവ് കുമാറും ഓണക്കിറ്റ് വിതരണം ഉദ്ഘാടനം അസറ്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സി.എച്ച് ഇബ്രാഹിംകുട്ടിയും നിര്‍വ്വഹിച്ചു.

പേരാമ്പ്ര ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ അര്‍ജുന്‍ കട്ടയാട്ട്, വിനോദ് തിരുവോത്ത്, കെ.കെ പ്രേമന്‍, റംസിന തങ്കേക്കണ്ടി, യു.കെ.പി.എസ് സംസ്ഥാന സെക്രട്ടറി എ.എം ബാലന്‍, കെപിഎംഎസ് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് വി.കെ അച്യുതന്‍ പാലച്ചുവട്, കെപിഎംഎസ് ജില്ലാ പ്രസിഡണ്ട് കെ.പി ബാലന്‍, സി.എം മാധവന്‍ മേപ്പയ്യൂര്‍, വത്സന്‍ വെള്ളിയൂര്‍, കെ.പി രവീന്ദ്രന്‍, രാജന്‍ കെ ഐശ്വര്യ, ഇ.കെ ബാലന്‍ മുയിപ്പോത്ത,് സ്വാമി പെരിങ്ങളം, യുകെപിഎസ് ജില്ലാ പ്രസിഡണ്ട് വി.പി വേണു, കെപിഎംഎസ് ജില്ലാ സെക്രട്ടറി പി.സി ചന്ദ്രന്‍, പി.വി നാരായണി, കെ.എം ഗോപാലന്‍, ബാബു കായലം, ദേവിചന്ദ്രന്‍ പേരാമ്പ്ര, യുകെപിഎസ് താലൂക്ക് സെക്രട്ടറി മോഹനന്‍ നൊച്ചാട്, സവിത പൊന്‍മനപാറ, രാജന്‍ പൊന്മനപാറ, സി നാരായണന്‍, എന്‍.എം സത്യന്‍, രജനി മോഹനന്‍, ബാലന്‍ മുതുകാട്, നാരായണന്‍ കല്ലെടിക്കുനി, മനോജ് ആവള, മണി കാപ്പുങ്കര, ശശിധരന്‍ പാറാട്ടുപാറ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി സുരേഷ് ചോനായി സ്വാഗതവും ഇ കെ വേലായുധന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64665/sc-st-perampra-constituency-coordination-committee-to-celebrate-ayyankalis-birthday)