---
title: "പേരാമ്പ്രക്കാരി ടി.കെ മഞ്ജുളയ്ക്ക് വുമണ്‍ ഐക്കണ്‍ അവാര്‍ഡ് "
english_title: "Woman Icon Award to Peramprakari TK Manjula"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64671/woman-icon-award-to-peramprakari-tk-manjula"
published_at: "2022-08-28T13:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630b2037801b0_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്രക്കാരി ടി.കെ മഞ്ജുളയ്ക്ക് വുമണ്‍ ഐക്കണ്‍ അവാര്‍ഡ് 

> **Lead Summary:** ** പേരാമ്പ്ര:** ടെക്‌ഫോമ ഇന്ത്യയുടെ ഈ വര്‍ഷത്തെ വുമണ്‍ ഐക്കണ്‍ അവാര്‍ഡിന് ടി.കെ മഞ്ജുളയെ തെരഞ്ഞെടുത്തു. കോഴിക്കോട് ജില്ലയില്‍ തുടക്കം കുറിച്ച് സംസ്ഥാനമാകെ വ്യാപകമാക്കിയ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ സ്ഥാപക എന്ന നിലയിലും വനിതാസംരംഭക എന്ന നിലയിലുമാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്.

## Article Content

** പേരാമ്പ്ര:** ടെക്‌ഫോമ ഇന്ത്യയുടെ ഈ വര്‍ഷത്തെ വുമണ്‍ ഐക്കണ്‍ അവാര്‍ഡിന് ടി.കെ മഞ്ജുളയെ തെരഞ്ഞെടുത്തു. കോഴിക്കോട് ജില്ലയില്‍ തുടക്കം കുറിച്ച് സംസ്ഥാനമാകെ വ്യാപകമാക്കിയ കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ സ്ഥാപക എന്ന നിലയിലും വനിതാസംരംഭക എന്ന നിലയിലുമാണ് അവാര്‍ഡിന് പരിഗണിക്കപ്പെട്ടത്.

കോഴിക്കോട് ജില്ലയില്‍ മാത്രം 1600-ലധികം വനിതകള്‍ക്ക് സുസ്ഥിരമായ ജോലിയും സ്ഥിര വരുമാനവും ഹോംഷോപ്പ് പദ്ധതി വഴി ഉറപ്പാക്കാന്‍ കഴിഞ്ഞു. പേരാമ്പക്കടുത്ത കൈതക്കലില്‍ പ്രവര്‍ത്തിച്ചുവരുന്ന 'സമത' പ്രൊഡക്ഷന്‍ യൂണിറ്റ് മഞ്ജുളയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തിച്ചുവരുന്നത്.

മഞ്ജുളയെ കൂടാതെ അഞ്ചുവനിതകള്‍ കൂടി 'സമത'യില്‍ ജോലി ചെയ്യുന്നുണ്ട്. ഒരു സാമൂഹ്യ പ്രവര്‍ത്തക കൂടിയായ മഞ്ജുള, ഷോപ്പ്‌സ് ആന്‍ഡ് സെയില്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് എംപ്ലോയീസ് യൂണിയന്‍ സിഐടിയുവിന്റെ സംസ്ഥാന കമ്മിറ്റി അംഗമാണ്.

എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റ് മേഖലയിലും ബ്രാന്‍ഡിങ്, അഡ്വെര്‍ടൈസ്മെന്റ് എന്നീ മേഖലകളിലും പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്‌ഫോമ ഇന്ത്യ. കോഴിക്കോട് ഹൈലൈറ്റ് മാളില്‍ വച്ച് നടന്ന ബിസിനസ് സമ്മിറ്റില്‍ വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64671/woman-icon-award-to-peramprakari-tk-manjula)