---
title: "തച്ചറോത്ത് അശ്വന്ത് സ്മാരക പുരസ്‌ക്കാരം പാര്‍വണ അഭിലാഷിന് "
english_title: "Thacharoth Ashwant Memorial Award to Parvana Abhilash perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64884/thacharoth-ashwant-memorial-award-to-parvana-abhilash-perambra"
published_at: "2022-08-29T13:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c78ff5b356_1parvana.jpg"
keywords: []
---

# തച്ചറോത്ത് അശ്വന്ത് സ്മാരക പുരസ്‌ക്കാരം പാര്‍വണ അഭിലാഷിന് 

> **Lead Summary:** ** പേരാമ്പ്ര : **തച്ചറോത്ത് അശ്വന്ത് സ്മാരക പുരസ്‌ക്കാരം പാര്‍വണ അഭിലാഷിന് ലഭിച്ചു. നരയംകുളം എരഞ്ഞോളി താഴെ മഹാത്മ യൂത്ത് ക്ലബ്ബ് ഏര്‍പ്പെടുത്തിയ തച്ചറോത്ത് അശ്വന്ത് സ്മാരക എക്‌സലന്റ് അവാര്‍ഡിന് ബാല ഗായിക പാര്‍വണ അഭിലാഷ് അര്‍ഹയായി.

## Article Content

** പേരാമ്പ്ര : **തച്ചറോത്ത് അശ്വന്ത് സ്മാരക പുരസ്‌ക്കാരം പാര്‍വണ അഭിലാഷിന് ലഭിച്ചു. നരയംകുളം എരഞ്ഞോളി താഴെ മഹാത്മ യൂത്ത് ക്ലബ്ബ് ഏര്‍പ്പെടുത്തിയ തച്ചറോത്ത് അശ്വന്ത് സ്മാരക എക്‌സലന്റ് അവാര്‍ഡിന് ബാല ഗായിക പാര്‍വണ അഭിലാഷ് അര്‍ഹയായി.

2001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് സെപ്തംബര്‍ 7 ന് ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ നരയംകുളം എയുപി സ്‌കൂള്‍ റിട്ട: പ്രധാന അധ്യാപകന്‍ ഇ. ഗോവിന്ദന്‍ നമ്പീശന്‍ വിതരണം ചെയ്യുന്നതാണ്.

നിരവധി ടെലിവിഷന്‍ ചാനല്‍ പരിപാടികളില്‍ ഉള്‍പ്പെടെ പങ്കെടുത്ത പാര്‍വണ മഞ്ചേരി ഗവ: യുപി സ്‌കൂള്‍ അഞ്ചാം തരം വിദ്യാര്‍ത്ഥിയാണ്. വിമുക്ത ഭടന്‍ തണ്ടപ്പുറത്തുമ്മല്‍ അഭിലാഷിന്റെയും ദിവ്യയുടേയും മകളാണ്.

വിവിധ മേഖലകളില്‍ കഴിവ് തെളിയിക്കുന്നവര്‍ക്ക് ഓരോ വര്‍ഷവും മഹാത്മയുടെ മുന്‍ സെക്രട്ടറിയും കണ്ണൂര്‍ ഗവ: പോളിടെക്‌നിക് വിദ്യാത്ഥിയുമായിരുന്ന അശ്വന്തിന്റെ സ്മരണക്ക് ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം നല്‍കുമെന്ന് മഹാത്മ ക്ലബ്ബ് ഭാരവാഹികളായ എസ്.എം. അര്‍ജുന്‍, അഭയ് സാനി, കെ.പി. ജംഷിദ് എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64884/thacharoth-ashwant-memorial-award-to-parvana-abhilash-perambra)