---
title: "ഇവാന്‍ ചികിത്സക്ക് നാളികേരം ചലഞ്ചിലൂടെ മുസ്ലിം യൂത്ത് ലീഗ് സമാഹരിച്ച തുക കൈമാറി"
english_title: "The Muslim Youth League handed over the amount collected through the Coconut Challenge for Ivan's treatment perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64906/the-muslim-youth-league-handed-over-the-amount-collected-through-the-coconut-challenge-for-ivans-treatment-perambra"
published_at: "2022-08-29T14:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c860fd3665_1evan1.jpg"
keywords: []
---

# ഇവാന്‍ ചികിത്സക്ക് നാളികേരം ചലഞ്ചിലൂടെ മുസ്ലിം യൂത്ത് ലീഗ് സമാഹരിച്ച തുക കൈമാറി

> **Lead Summary:** ** പേരാമ്പ്ര:** ഇവാന്‍ ചികിത്സക്ക് നാളികേരം ചലഞ്ചിലൂടെ മുസ്ലിം യൂത്ത് ലീഗ് സമാഹരിച്ച തുക കൈമാറി. ജനിതക രോഗമായ എസ്എംഎ ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ കല്ലുള്ളതില്‍ മുഹമ്മദ് ഇവാന്റെ ചികിത്സ ഫണ്ട് കണ്ടെത്താന്‍ വ്യത്യസ്ത പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി.

## Article Content

** പേരാമ്പ്ര:** ഇവാന്‍ ചികിത്സക്ക് നാളികേരം ചലഞ്ചിലൂടെ മുസ്ലിം യൂത്ത് ലീഗ് സമാഹരിച്ച തുക കൈമാറി. ജനിതക രോഗമായ എസ്എംഎ ബാധിച്ച് കാരുണ്യം തേടുന്ന പാലേരിയിലെ കല്ലുള്ളതില്‍ മുഹമ്മദ് ഇവാന്റെ ചികിത്സ ഫണ്ട് കണ്ടെത്താന്‍ വ്യത്യസ്ത പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുത്ത് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി.

നാളികേരം ചലഞ്ചിലൂടെ 20.50 ലക്ഷം രൂപയാണ് യൂത്ത് ലീഗ് സമാഹരിച്ചത്. ചികിത്സക്ക് ആവശ്യമായ 18 കോടി സമാഹരിക്കാന്‍ ചികിത്സ സഹായ കമ്മിറ്റിയും വിവിധ കൂട്ടായ്മകളും സംഘടനകളും വിത്യസ്തമായ രീതികളില്‍ ഫണ്ട് സമാഹരിക്കുമ്പോള്‍ ആണ് പേരാമ്പ്ര നിയോജക മണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി നാളികേരം ചലഞ്ചുമായി മുന്നിട്ടിറങ്ങിയത്.

നിയോജക മണ്ഡലത്തിലെ പത്ത് പഞ്ചായത്തുകളിലെ 86 യൂണിറ്റുകളില്‍ നിന്നായി രണ്ട് ലക്ഷത്തി മുപ്പതിനായിരത്തോളം കൂടുതല്‍ നാളികേരമാണ് ചലഞ്ചിന്റെ ഭാഗമായി സമാഹരിച്ചത്.

ശേഖരിച്ച നാളികേരം പൊതു ലേലം വിളിച്ചു വില്പന നടത്തി. നാളികേര സമാഹരണത്തിലൂടെ ശേഖരിച്ച തുക പാണക്കാട് വെച്ച് നിയോജക മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികള്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വിര്‍ അലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥി ആയി.

ജില്ലാ പ്രസിഡന്റ് മിസ്അബ് കീഴരിയൂര്‍, വൈസ് പ്രസിഡന്റ് സയ്യിദ് അലി തങ്ങള്‍, ചികിത്സാ കമ്മിറ്റി വര്‍ക്കിങ് ചെയര്‍മാന്‍ എസ്.പി. കുഞ്ഞമ്മദ്, കണ്‍വീനര്‍ കെ. സിദ്ധീഖ് തങ്ങള്‍, മുഹമ്മദലി കോറോത്ത്, സലീം മിലാസ്, കെ.സി. മുഹമ്മദ്, സത്താര്‍ കീഴരിയൂര്‍, ടി.കെ. നഹാസ്, സി.കെ. ജറീഷ്, ശംസുദ്ധീന്‍ വടക്കയില്‍, കെ.സി. മൊയ്തു, മുഹമ്മദ് പുതിയോട്ടില്‍, സിറാജ് കിഴക്കേടത്ത്, ഗഫൂര്‍ വാല്യക്കോട്, എന്‍.കെ. ഹാരിസ്, പി.സി. ഉബൈദ്, അഫ്‌സല്‍ അല്‍സഫ, നൗഷാദ് ചക്കിട്ടപ്പാറ, അബ്ബാസ് കീഴരിയൂര്‍, പഞ്ചായത്ത് -ശാഖാ ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64906/the-muslim-youth-league-handed-over-the-amount-collected-through-the-coconut-challenge-for-ivans-treatment-perambra)