---
title: "ഗ്രാമോദയ വായനശാല പെരവച്ചേരി ഓണാഘോഷം സംഘടിപ്പിക്കുന്നു "
english_title: "Village Library organizes Peravacheri Onam festival perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64926/village-library-organizes-peravacheri-onam-festival-perambra"
published_at: "2022-08-29T16:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630c97fe6a02d_1vayanashala.jpg"
keywords: []
---

# ഗ്രാമോദയ വായനശാല പെരവച്ചേരി ഓണാഘോഷം സംഘടിപ്പിക്കുന്നു 

> **Lead Summary:** **പേരാമ്പ്ര **: ഗ്രാമോദയ വായനശാല പെരവച്ചേരി ഓണാഘോഷം സംഘടിപ്പിക്കുന്നു. കോട്ടൂര്‍-പെരവച്ചേരി നാടിന് അക്ഷര വെളിച്ചമേകുന്ന പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സെപ്തംബര്‍ 7 ന് നടത്തുന്നു.

## Article Content

**പേരാമ്പ്ര **: ഗ്രാമോദയ വായനശാല പെരവച്ചേരി ഓണാഘോഷം സംഘടിപ്പിക്കുന്നു. കോട്ടൂര്‍-പെരവച്ചേരി നാടിന് അക്ഷര വെളിച്ചമേകുന്ന പെരവച്ചേരി ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ ഓണാഘോഷം സെപ്തംബര്‍ 7 ന് നടത്തുന്നു.

രാവിലെ 9 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് അംഗം കെ.പി. മനോഹരന്‍ ഉദ്ഘാടനം ചെയ്യും. എല്‍പി, യുപി, ഹൈസ്‌ക്കൂള്‍ വിദ്യാര്‍കള്‍ക്കും വനിതകള്‍ക്കും വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്തുന്നതാണ്.

സെപ്തംബര്‍ 7 ന് എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ചാടി പെറുക്കല്‍, പൊട്ടറ്റോ ഗാതറിങ്ങ്, തവളച്ചാട്ടം. യുപി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മ്യൂസിക്കല്‍ ചെയര്‍, കാന്‍ ഡില്‍ റേസ്, മെമ്മറി ടെസ്റ്റ്. ഹൈസ്‌ക്കൂള്‍ വിഭാഗത്തിന് സ്ലോ സൈക്കിള്‍ റേസ്, ഷൂട്ടൗട്ട്, കലം ഉടക്കല്‍. വനിതകള്‍ക്കായി വാട്ടര്‍ ഫില്ലിംഗ്, ലെമണ്‍, സ്പൂണ്‍, കസേരക്കളി.

പൊതു വിഭാഗം - ഓണപ്പാട്ട്, ഫസ്റ്റ് കോള്‍, നാടന്‍ പാട്ട്, വനിതകളുടെ കമ്പവലി സെപ്തംബര്‍ എട്ടിന് ഗൃഹാങ്കണ പൂക്കള മല്‍സരവും നടത്തും. വിജയികള്‍ക്ക് മുന്‍ ഇന്ത്യന്‍ വോളിബോള്‍ വനിതാ ടീം ക്യാപ്റ്റന്‍ എസ്. രേഖ സമ്മാനദാനം നിര്‍വ്വഹിക്കുമെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64926/village-library-organizes-peravacheri-onam-festival-perambra)