---
title: "ചാലിക്കര പുതിയോട്ടും പൊയില്‍ കെ.കെ. കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു"
english_title: "K.K. Kunhiraman condoled the death of Nair chalikkara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64940/kk-kunhiraman-condoled-the-death-of-nair-chalikkara"
published_at: "2022-08-29T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ca009deb35_1_anusmaranam.jpg"
keywords: []
---

# ചാലിക്കര പുതിയോട്ടും പൊയില്‍ കെ.കെ. കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു

> **Lead Summary:** ** ചാലിക്കര**: പുതിയോട്ടും പൊയില്‍ കെ.കെ. കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

## Article Content

** ചാലിക്കര**: പുതിയോട്ടും പൊയില്‍ കെ.കെ. കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

കായണ്ണ ഗവര്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രധാന അധ്യാപകനും മായഞ്ചേരി പൊയില്‍ റസിഡന്റ് അസോസിയേഷന്‍ സ്ഥാപക പ്രസിഡന്റുമായിരുന്ന പുതിയോട്ടും പൊയില്‍ കെ.കെ. കുഞ്ഞിരാമന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ചു.

മായഞ്ചേരി പൊയില്‍ ഫ്രണ്ട്‌സ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ അനുസ്മരണ സമ്മേളനം നടത്തി. നാടിന്റെ വികസനത്തിന് അദ്ദേഹം നല്‍കിയ സംഭാവനകളെ യോഗം അനുസ്മരിച്ചു.

അനുസ്മരണ സമ്മേളനം നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു. കെ. സദാശിവന്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ. മധുകൃഷ്ണന്‍, സുമേഷ് തിരുവോത്ത്, സനില ചെറുവറ്റ, എം.വി. രാഘവന്‍ നായര്‍, പി.എം. പ്രകാശന്‍, എം. കുഞ്ഞിരാമനുണ്ണി, കെ.എം. കണ്ണദാസ്, കെജ്രിവാള്‍ ബേബി പ്രസാദ്, കെ.കെ. രാജന്‍, പി. സനൂപ്, പി.കെ. മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64940/kk-kunhiraman-condoled-the-death-of-nair-chalikkara)