---
title: "മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹനായ പ്രദീപന്‍ കനോത്തിനെ ആദരിച്ചു "
english_title: "Pradeepan Kanoth, who was awarded the Chief Minister's Police Medal, was felicitated avala"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64960/pradeepan-kanoth-who-was-awarded-the-chief-ministers-police-medal-was-felicitated-avala"
published_at: "2022-08-29T17:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cadbe93065_1predheep.jpg"
keywords: []
---

# മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹനായ പ്രദീപന്‍ കനോത്തിനെ ആദരിച്ചു 

> **Lead Summary:** ** ആവള: **മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹനായ പ്രദീപന്‍ കനോത്തിനെ ആദരിച്ചു. ആവള ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്.

## Article Content

** ആവള: **മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹനായ പ്രദീപന്‍ കനോത്തിനെ ആദരിച്ചു. ആവള ചങ്ങാതിക്കൂട്ടത്തിന്റെ ആഭിമുഖ്യത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്.

ആവള ഗ്രാമദീപം വായനശാലയില്‍ സംഘടിപ്പിച്ച ചടങ്ങ് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത ഉത്ഘാടനം ചെയ്തു. ലത നാരായണന്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ നിയമ ബിരുദധാരിയായ എ.എസ്. കൃഷ്ണയെ അനുമോദിച്ചു.

ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്തംഗങ്ങളായ ആദില നിബ്രാസ്, എം.എം. രഘുനാഥ്, വി.എം. നാരായണന്‍, പുത്തലത്ത് ഗംഗാധരന്‍, ഷാനവാസ് കൈവേലി, എന്‍.പി. വിജയന്‍, മൊയ്തീന്‍ കുനിയില്‍, നൗഷാദ് കൊയിലോത്ത്, പി.എം. ദിനേശന്‍, വി.സി. ശ്രീജിത്ത്, എം. ജയ, സി.കെ. സുബൈദ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.കെ. രമേശന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് കെ.കെ. സുരേഷ് ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64960/pradeepan-kanoth-who-was-awarded-the-chief-ministers-police-medal-was-felicitated-avala)