---
title: "ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായി പേരാമ്പ്ര എയുപി സ്‌കൂള്‍ "
english_title: "Perampra AUP School is ready to welcome Onam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/64964/perampra-aup-school-is-ready-to-welcome-onam"
published_at: "2022-08-29T18:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630cb6a24444b_1maveli.jpg"
keywords: []
---

# ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായി പേരാമ്പ്ര എയുപി സ്‌കൂള്‍ 

> **Lead Summary:** ** പേരാമ്പ്ര: **ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായി പേരാമ്പ്ര എയുപി സ്‌കൂള്‍. കോവിഡ് മഹാമാരിയില്‍ ആഘോഷങ്ങളില്ലാതെ അടഞ്ഞുകിടന്ന വിദ്യാലയത്തിലേക്ക് ഈ വര്‍ഷം കടന്നുവരുന്ന ഓണത്തെ വരവേല്‍ക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുങ്ങിക്കഴിഞ്ഞു.

## Article Content

** പേരാമ്പ്ര: **ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറായി പേരാമ്പ്ര എയുപി സ്‌കൂള്‍. കോവിഡ് മഹാമാരിയില്‍ ആഘോഷങ്ങളില്ലാതെ അടഞ്ഞുകിടന്ന വിദ്യാലയത്തിലേക്ക് ഈ വര്‍ഷം കടന്നുവരുന്ന ഓണത്തെ വരവേല്‍ക്കാന്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും ഒരുങ്ങിക്കഴിഞ്ഞു.

പേരാമ്പ്ര എയുപി സ്‌കൂളില്‍ വ്യത്യസ്തങ്ങളായ പരിപാടികളാണ് ഓണാഘോഷത്തിന്റെ ഭാഗമായി നടക്കുന്നത്. മെഗാ തിരുവാതിര, പുലിക്കളി, കമ്പവലി തുടങ്ങി നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുന്നത്. ഓണസദ്യയോടെ പരിപാടികള്‍ അവസാനിക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/64964/perampra-aup-school-is-ready-to-welcome-onam)